തന്റെ രാജ്യമായ 'കൈലാസ'ത്തിലേക്ക് ഒരു ലക്ഷം പേർക്ക് വിസ നൽകുമെന്ന പ്രഖ്യാപനവുമായി വിവാദ സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ. കൈലാസ സന്ദർശിക്കുന്നതിന് സന്ദർശക വിസനൽകുന്നുണ്ടെന്നും ഇതിനായി വിമാന സർവ്വീസ് ഒരുക്കിയിട്ടുണ്ടെന്നും നിത്യാനന്ദ പറയുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് വിസ നൽകുന്നത്.
പുതിയ വിഡിയോയിലൂടെയാണ് കൈലാസത്തിലേക്ക് സന്ദർശകരെ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്ത് സന്ദർശനത്തിനെത്തുന്നവർക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കുമെന്നും വീഡിയോയിൽ പറയുന്നു. സന്ദർശകർക്കായി ഗരുഡ എന്ന പേരിൽ ഓസ്ട്രേലിയയിൽ നിന്നും കൈലാസയിലേക്ക് ചാർട്ടേഡ് വിമാനം സർവ്വീസ് നടത്തുന്നുണ്ടെന്നും നിത്യാനന്ദ പറയുന്നു. മൂന്ന് ദിവസത്തെ വിസയിൽ എത്തുന്നവർക്ക് കുടുതൽ ദിവസങ്ങൾ തങ്ങണമെങ്കിൽ പുതിയ വിസ അപേക്ഷിക്കണം.
ലൈംഗിക പീഡന പരാതികളടക്കം നിലനിൽക്കെ ഇന്ത്യ വിട്ട നിത്യാനന്ദ നിലവിൽ ഒളിവിലാണ്. തെക്കേ അമേരിക്കയിൽ എവിടെയോ ആണ് ഇയാൾ ഒളിവിൽ പാർക്കുന്നതെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. 2019 നവംബർ അവസാനത്തോടെയാണ് രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates