അക്രമി, കെട്ടിടത്തിന്റെ പുറത്ത് അഭയം തേടിയ വിദ്യാർഥികൾ/ ട്വിറ്റർ 
World

ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് യൂനിവേഴ്‌സിറ്റിയില്‍ വന്‍ വെടിവയ്പ്; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്

സര്‍വകലാശാലയിലേക്ക് തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലുള്ള ചാഴ്‌സ് യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്. സര്‍വകലാശാലയിലേക്ക് തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പത്ത് പേര്‍ മരിച്ചതയാണ് പ്രാഥമിക വിവരം. അക്രമിയെ വെടിവച്ചു കൊന്നതായി ചെക്ക് പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്നു വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ഒഴിപ്പിക്കുന്നു. 

ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്താറുള്ള പ്രാഗിലെ പഴയ നഗരത്തിനു സമീപമാണ് സംഭവം. ചാള്‍സ് യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ ആര്‍ട്‌സ് വകുപ്പിലാണ് അക്രമി കടന്നു കയറി വെടിയുതിര്‍ത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT