ഷേഖ് ഹസീന  ഫയൽ
World

വിചാരണയ്ക്കായി ഷേഖ് ഹസീനയെ കൈമാറണം: ഇന്ത്യയോട് ബംഗ്ലാദേശ് നാഷണൽ പാർട്ടി

15 വർഷത്തെ ഹസീനയുടെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തെയും പുരോഗതിയെയും തടസ്സപ്പെടുത്തിയെന്ന് ബിഎൻപി

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറണമെന്ന് ബംഗ്ലാദേശ് നാഷണൽ പാർട്ടി. വിചാരണയ്ക്കായി ഷേഖ് ഹസീനയെ വിട്ടുനൽകണമെന്ന് മുഖ്യപ്രതിപക്ഷ പാർട്ടിയായ ബിഎൻപി ആവശ്യപ്പെട്ടു. രാജ്യത്തെ വിപ്ലവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഹസീന വിചാരണ നേരിടണമെന്നും ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്​ലാം അലംഗിർ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷേഖ് ഹസീന ചെയ്ത കുറ്റങ്ങൾ നിസ്സാരമല്ല. നിയമപരമായ വഴിയിലൂടെ ഹസീനയെ ഇന്ത്യ കൈമാറണം. 15 വർഷത്തെ ഹസീനയുടെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തെയും പുരോഗതിയെയും തടസ്സപ്പെടുത്തിയെന്നും മിർസ ഫക്രുൽ ഇസ്​ലാം മിർസ പറഞ്ഞു. വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്നുള്ള ആഭ്യന്തര കലാപം രൂക്ഷമായതോടെയാണ് ഷേഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടിയത്.

ബംഗ്ലദേശ് നാഷണൽ പാർട്ടി അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തന സജ്ജമാക്കി. 17 വർഷമായി ഖാലിദ സിയയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. രണ്ടുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയുടെ അക്കൗണ്ടുകള്‍ 2007 ഓഗസ്റ്റിലാണ് മരവിപ്പിച്ചത്. ഹസീന സർക്കാർ 2018 ൽ ഖാലിദ സിയയെ 17 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT