ഷെയ്ഖ് ഹസീന File
World

അവാമി ലീഗിനെ നിരോധിച്ച് ബംഗ്ലാദേശ്; ഷെയ്ഖ് ഹസീനയുടെ വേരറുക്കാന്‍ ഇടക്കാല സര്‍ക്കാര്‍

ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ (ഐസിടി) വിചാരണ പൂര്‍ത്തിയാകുന്നതുവരെ അവാമി ലീഗിന്റെ നിരോധനം നിലനില്‍ക്കും.

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരായ നടപടികള്‍ കടുപ്പിച്ച് ഇടക്കാല സര്‍ക്കാര്‍. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ചു. ബംഗ്ലാദേശ് ഭീകരവിരുദ്ധ നിയമ പ്രകാരമാണ് നടപടി.

ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കാരണമായ 2024 ജൂലൈയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് നടപടി. ഇതു സംബന്ധിച്ച നിയമ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ പരാതിക്കാരുടെയും സാക്ഷികളുടെയും പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെയും അടക്കം സുരക്ഷ പരിഗണിച്ചാണ് തീരുമാനം എന്നും ഇടക്കാല സര്‍ക്കാര്‍ പറയുന്നു. സൈബര്‍ ഇടങ്ങളില്‍ ഉള്‍പ്പെടെ അവാമി ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും ബംഗ്ലാദേശ് സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു. സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നാണ് അവാമി ലീഗിന്റെ പ്രതികരണം. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ (ഐസിടി) വിചാരണ പൂര്‍ത്തിയാകുന്നതുവരെ അവാമി ലീഗിന്റെ നിരോധനം നിലനില്‍ക്കും.

അവാമി ലീഗിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിന്റെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം നടന്നിരുന്നു. പിന്നാലെയാണ് നിരോധനം സംബന്ധിച്ച തീരുമാനം ഉണ്ടായത്. അതിനിടെ, നിരോധനം നിലവില്‍ വരുന്നതിന് ദിവസങ്ങള്‍ മുന്‍പ് മുന്‍ അവാമി ലീഗ് നേതാവ് അബ്ദുള്‍ ഹമീദ് രാജ്യം വിട്ടിരുന്നു. വ്യാഴാഴ്ചയാണ് അബ്ദുള്‍ ഹമീദ് ബംഗ്ലാദേശ് വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT