വളര്‍ത്തുനായയെ രക്ഷിക്കാന്‍ കരടിയെ മതിലില്‍ നിന്ന് തള്ളിയിടുന്ന 17കാരി 
World

കടിച്ചെടുത്തത് ഓമനയായ നായ്ക്കുട്ടിയെ; കരടിയെ മതിലില്‍ നിന്ന് തള്ളിയിട്ട് 17കാരി, സാഹസിക വീഡിയോ 

അമേരിക്കയില്‍ നാട്ടിലിറങ്ങിയ കരടിയുടെ പിടിയില്‍ നിന്ന് അതിസാഹസികമായി വളര്‍ത്തുനായ്ക്കളെ രക്ഷിക്കുന്ന 17കാരിയുടെ വീഡിയോ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

കലിഫോര്‍ണിയ: അമേരിക്കയില്‍ നാട്ടിലിറങ്ങിയ കരടിയുടെ പിടിയില്‍ നിന്ന് അതിസാഹസികമായി വളര്‍ത്തുനായ്ക്കളെ രക്ഷിക്കുന്ന 17കാരിയുടെ വീഡിയോ വൈറലാകുന്നു. വീടിന്റെ പിന്നിലുള്ള മതിലില്‍ ചാടിക്കയറിയ കരടിയെ തുരത്താനെത്തിയതായിരുന്നു വളര്‍ത്തുനായകള്‍.

കലിഫോര്‍ണിയയിലെ ബ്രാഡ്ബറിയിലാണ് സംഭവം. കരടിയും രണ്ടു കുഞ്ഞുങ്ങളുമാണ് മതിലിലേക്ക് ചാടിക്കയറിയത്. ഇതുകണ്ടാണ് വളര്‍ത്തുനായകള്‍ കുരച്ചുകൊണ്ട് പിന്നാലെയെത്തിയത്. നായകളെ കണ്ട് ഭയന്ന് കരടിക്കുഞ്ഞുങ്ങള്‍ ഓടിയെങ്കിലും അമ്മക്കരടി ചെറുത്തു നിന്നു.

ഈ സമയം പൂന്തോട്ടത്തില്‍ നില്‍ക്കുകയായിരുന്നു ഹെയ്ലിയും അമ്മ സിറ്റ്‌ലാലിയും. നാല് വളര്‍ത്തുനായകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പെട്ടെന്നാണ് ഇവ കുരച്ചുകൊണ്ട് പിന്നിലേക്ക് ഓടിയത്. അവിടേക്കെത്തിയ ഹെയ്ലി കണ്ടത് കൂട്ടത്തില്‍ ചെറിയ നായ്ക്കുട്ടിയായ വലന്റീനയെ കരടി കടിച്ചു വലിച്ചെടുക്കുന്നതാണ്. ഓടിയെത്തിയ ഹെയ്ലി മറ്റൊന്നുമാലോചിക്കാതെ കരടിയെ മതിലില്‍ നിന്നും തള്ളി താഴേക്കിട്ടു. നിലതെറ്റി കരടി പിന്നോട്ടു വീണതും നായ്ക്കുട്ടികളെയും വാരിയെടുത്ത് ഓടി രക്ഷപെടുകയായിരുന്നു. വീടിനു സമീപം സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്.ബ്രാഡ്ബറിയിലെ ഇവരുടെ വീടിനു സമീപം ആദ്യമായാണ് കരടികളെത്തുന്നതെന്ന് കുടുംബം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെഡി'യിലെ നോറയുടെ പാട്ട് നിരോധിച്ച് കേന്ദ്ര സർക്കാർ; മാപ്പ് പറഞ്ഞ് ഗായിക

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

SCROLL FOR NEXT