പ്രതീകാത്മക ചിത്രം 
World

ടെക്സാസിലെ മാളിൽ വെടിവയ്പ്പ്; കുട്ടികൾ ഉൾപ്പടെ നിരവധിപേർക്ക് പരിക്ക്; അക്രമിയെ കൊലപ്പെടുത്തി

കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പലരുടേയും നില ​ഗുരുതരമാണ്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്ക്. ഡെല്ലാസിലെ തിരക്കേറിയ മാളിന് പുറത്താണ് വെടിവയ്പ്പ് നടന്നത്. കുട്ടികൾ ഉൾപ്പടെ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പലരുടേയും നില ​ഗുരുതരമാണ്. ആക്രമിയെ കൊലപ്പെടുത്തി.

റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. മാളിലുണ്ടായിരുന്ന വെടിയേറ്റ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പുറത്തുവരുന്ന ഔദ്യോഗിക വിവരം. ആക്രമണത്തിന്റെ കാരണവും പരിക്കേറ്റവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT