സ്‌റ്റേജ് ഷോയ്ക്കിടെ ഗായികയ്ക്ക് നേരെ മൊബൈല്‍ വലിച്ചെറിയുന്ന ദൃശ്യം 
World

സ്‌റ്റേജ് ഷോയ്ക്കിടെ ഗായികയ്ക്ക് നേരെ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു; തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍- വീഡിയോ 

അമേരിക്കയില്‍ സ്‌റ്റേജ് പരിപാടിക്കിടെ, കാണികളുടെ ഇടയില്‍ നിന്ന് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ തലയില്‍ കൊണ്ട് ഗായികയ്ക്ക് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്‌റ്റേജ് പരിപാടിക്കിടെ, കാണികളുടെ ഇടയില്‍ നിന്ന് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ തലയില്‍ കൊണ്ട് ഗായികയ്ക്ക് പരിക്കേറ്റു. മൊബൈല്‍ ഫോണ്‍ തലയില്‍ കൊണ്ട് വേദന കൊണ്ട് പുളഞ്ഞ ബേബേ റെക്‌സയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 27കാരനായ നിക്കോളസ് മാല്‍വാഗ്നയെ ന്യൂ ജഴ്‌സിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. 

ന്യൂയോര്‍ക്കിലാണ് സംഭവം. ബേബേ റെക്‌സ പാട്ടുപാടുന്നതിനിടെയാണ് കാണികള്‍ക്ക് ഇടയില്‍ നിന്ന് സ്റ്റേജിലേക്ക് മൊബൈല്‍ എറിഞ്ഞത്. തലയ്ക്ക് ഏറുകൊണ്ടതിനെ തുടര്‍ന്ന് വേദന കൊണ്ട് ഗായിക മുട്ടില്‍ ഇരുന്നുപോയി. ഉടന്‍ തന്നെ സംഘാടകര്‍ ഗായികയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടി സദസ്സില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോയി. പുരികത്തിന് സമീപം സ്റ്റിച്ചിട്ട നിലയില്‍ ഗായിക ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. താന്‍ സുഖമായിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

SCROLL FOR NEXT