ഫോട്ടോ: ട്വിറ്റർ 
World

'ന്യൂട്ടന്റെ ആപ്പിൾ മരം' ഓർമ- യൂണിഷ് കൊടുങ്കാറ്റിൽ നിലംപൊത്തി

'ന്യൂട്ടന്റെ ആപ്പിൾ മരം' ഓർമയായി- യൂണിഷ് കൊടുങ്കാറ്റിൽ നിലംപൊത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴ്ത്തിയ മരത്തിന്റെ ജനിതക പകർപ്പിലൊന്ന്‌ നിലം പൊത്തി. ഭൂഗുരുത്വ നിയമം കണ്ടെത്താൻ ന്യൂട്ടന് പ്രേരണയായ ആപ്പിൾ മരത്തിന്റെ ക്ലോൺ ചെയ്ത മരമാണ് കേംബ്രിജ് സർവകലാശാലയിൽ വെള്ളിയാഴ്ച ആഞ്ഞടിച്ച ശക്തമായ യൂണിഷ് കൊടുങ്കാറ്റിലാണ് മരം നിലംപതിച്ചത്. 

1954ൽ നട്ട മരം കഴിഞ്ഞ 68 വർഷമായി സർവകലാശാലയിലെ സസ്യോദ്യാനത്തിലുണ്ടായിരുന്നു. ഹണി ഫംഗസ് ബാധയാണ് ആപ്പിൾ മരം നശിക്കാൻ കാരണമായി അധികൃതർ പറയുന്നത്. ഇതുൾപ്പെടെ മൂന്ന് മരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിൾ മരത്തിന്റെ ക്ലോണായി ലോകത്തുള്ളത്. 

സംഭവം ദുഃഖകരമാണെന്നും ന്യൂട്ടന്റെ ആപ്പിൾ മരങ്ങളുടെ കൂടുതൽ ക്ലോണുകൾ നിർമിക്കാനുള്ള ശ്രമം തുടങ്ങിയതായും ഉദ്യാന മേൽനോട്ടക്കാരൻ സാമുവൽ ബ്രോക്കിങ്ടൺ പറഞ്ഞു. ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ ന്യൂട്ടന്റെ ജന്മ സ്ഥലത്താണ് യഥാർഥ ആപ്പിൾ മരമുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം