കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍.  എക്സ്
World

സിനിമയെ വെല്ലും കവര്‍ച്ച; എയര്‍ കാര്‍ഗോയിലെത്തിയ 400കിലോ സ്വര്‍ണം തട്ടിയെടുത്തു; ഒരുവര്‍ഷം നീണ്ട അന്വേഷണം; ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍.

സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍. കേസില്‍ മൂന്ന് പേര്‍ക്ക് കൂടി വാറണ്ട് പുറപ്പെടുവിച്ചതായി കനേഡിയന്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17നായിരുന്നു എയര്‍ കണ്ടെയ്‌നറില്‍ എത്തിയ 22 കോടി കനേഡിയന്‍ ഡോളര്‍വിലവരുന്ന സ്വര്‍ണക്കട്ടികളും വിദേശ നോട്ടുകളും സംഘം കവര്‍ന്നത്. ടോറന്റോയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് കാര്‍ഗോ ഇവര്‍ തന്ത്രപരമായി കൈക്കലാക്കിയത്.

സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് എയര്‍ കാനഡ വിമാനത്തില്‍ എത്തിയതായിരുന്നു സ്വര്‍ണവും കറന്‍സിയും. കുറഞ്ഞത് രണ്ട് മുന്‍ എയര്‍ കാനഡ ജീവനക്കാരെങ്കിലും മോഷണത്തിന് സഹായിച്ചതായി പൊലീസ് പറയുന്നു. അതില്‍ ഒരാള്‍ കസ്റ്റഡിയിലായതായും മറ്റൊരാള്‍ക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പൊലിസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജരായ പരംപാല്‍ സിദ്ധു, അമിത് ജലോട്ട, അമ്മദ് ചൗധരി, അലി റാസ, പ്രസാത് പരമലിംഗം എന്നിവരാണ് അറസ്റ്റിലാണ്. കൃത്യം നടക്കുമ്പോള്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനായിരുന്നു സിദ്ധുവെന്നും പൊലീസ് പറഞ്ഞു.നിലവില്‍ ജാമ്യത്തിലുള്ള ഇവരുടെ വിചാരണ ഉടന്‍ നടക്കും. പ്രതികളില്‍ ഒരാള്‍ യുഎസിലെ പെന്‍സില്‍വാനിയയില്‍ വെച്ചാണ് പിടിയിലായത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി പിടിയിലാവാനുണ്ടെന്നും ഇവര്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചുവെന്നും കനേഡിയന്‍ പൊലീസ് അറിയിച്ചു.

കവര്‍ച്ചയില്‍ പങ്കാളിയായ ജീവനക്കാരില്‍ ഒരാളെ പുറത്താക്കിയെന്ന എയര്‍ കാനഡ അറിയിച്ചു. മറ്റൊരാള്‍ നേരത്തെ തന്നെ കമ്പനി വിട്ടിരുന്നു. എയര്‍ കാനഡ വിമാനത്തില്‍ വന്ന സ്വര്‍ണം വിദഗ്ധമായി വിമാനത്തില്‍ നിന്നും മോഷ്ടിച്ച് കാര്‍ഗോ സൂക്ഷിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വ്യാജ രേഖകളുണ്ടാക്കി അത് വിമാനത്താവളത്തിനുള്ളില്‍ നിന്നും കൊണ്ടുപോയി.

2023 ഏപ്രില്‍ 17ന് വൈകീട്ടോടെയാണ് ടോറന്റോയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയത്. വിമാനത്തിലെ കാര്‍ഗോയിലുണ്ടായിരുന്ന 400 കിലോ സ്വര്‍ണവും 250 ലക്ഷം ഡോളര്‍ മൂല്യമുള്ള വിദേശകറന്‍സിയും തന്ത്രപൂര്‍വം തട്ടിയെടുത്തത്. പിറ്റേദിവസം ചരക്ക് കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കുകയും ചെയ്തു.

കാര്‍ഗോ ടെര്‍മിനലില്‍ നിന്ന് സ്വര്‍ണക്കട്ടികള്‍ കടത്തിക്കൊണ്ട് പോയ ട്രക്ക് ഓടിച്ച ഡ്രൈവറെ അടുത്തിടെയാണ് പെന്‍സില്‍വാനിയയില്‍ നിന്ന് അനധികൃത ആയുധങ്ങളുമായി പിടികൂടിയിരുന്നു. ട്രാഫിക് നിയമ ലംഘനത്തിന് പൊലീസ് ഇയാളെ പിടികൂടുന്ന സമയത്ത് ഇയാളുടെ കാറിലുണ്ടായിരുന്നത് അത്യാധുനിക വിഭാഗത്തില്‍ അടക്കമുള്ള 65 തോക്കുകളായിരുന്നുവെന്നും പൊലീസ് പറയുന്നു. ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT