Skibidi x
World

ദേ... 'സ്‌കിബിഡി'യെ നിഘണ്ടൂലെടുത്തു! 'ഡെലൂലു' ഉണ്ട്, 'മൗസ് ജിഗ്ലറും'

കേംബ്രിജ് നിഘണ്ടുവില്‍ ആറായിരത്തിലധികം പുതിയ വാക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സ്‌കിബിഡി, ഡെലൂലു, ഇന്‍സ്‌പോ... എന്നൊക്കെ കോട്ട് അന്തംവിടണ്ട. ജെന്‍ സിയുടേയും ജെന്‍ ആല്‍ഫയുടേയും നിഘണ്ടുവിലെ വാക്കുകളാണ് ഇതെല്ലാം. ഈ വാക്കുകളെല്ലാം കേംബ്രിജ് നിഘണ്ടു അങ്ങെടുത്തിട്ടുണ്ട്.

ട്രാഡ്‌വൈഫ്, മൗസ് ജിഗ്ലര്‍ തുടങ്ങിയ വാക്കുകളും പുതിയതായി ഇടംപിടിച്ചിട്ടുണ്ട്. ആറായിരത്തിലധികം വാക്കുകളാണ് പുതിയതായി കേംബ്രിജ് നിഘണ്ടുവില്‍ ഇടംപിടിച്ചത്.

സ്‌കിബിഡിയ ടോയ്‌ലറ്റ് എന്ന യുട്യൂബ് പരമ്പരയിലൂടെ പ്രശസ്തമായ വാക്കാണ് സ്‌കിബിഡി. സന്ദര്‍ഭമനുസരിച്ച് എന്തര്‍ഥവും കൈവരുന്ന പദം. ഡെലൂഷന്‍ (ഭ്രമാത്മകമായത്) എന്ന വാക്കിന്റെ ചുരുക്കെഴുത്താണ് ഡെലൂലു.

സമൂഹ മാധ്യമങ്ങളില്‍ പരമ്പരാഗത സ്ത്രീ സങ്കല്‍പം പിന്തുടരുന്ന സ്ത്രീകളാണ് ട്രാഡ്‌വൈഫ്. ട്രഡീഷണല്‍ വൈഫിന്റെ ചുരുക്കെഴുത്താണിത്. വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴും ജോലി ചെയ്യുന്നുണ്ടെന്നു നടിക്കുന്നയാളാണ് മൗസ് ജിഗ്ലര്‍.

Skibidi, delulu: These are among the latest Cambridge Dictionary additions of more than 6,000 new words and phrases over the past year, the publisher of the world's largest online dictionary said on Monday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT