തവള വിഴുങ്ങിയ പാമ്പിനെ ആക്രമിക്കാന്‍ ഒരുങ്ങുന്ന പൂച്ചയുടെ ദൃശ്യം 
World

പാമ്പിനെ വിഴുങ്ങി തവള; അവസരമാക്കാന്‍ ഒരുങ്ങി പൂച്ച- വൈറല്‍ വീഡിയോ 

ഇപ്പോള്‍ പാമ്പിനെ വിഴുങ്ങിയിരിക്കുന്ന തവളയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പിന്റെ ഇഷ്ട ഭക്ഷണമാണ് തവള. തവളയെ ഇരയാക്കുന്ന പാമ്പിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് തവളയെ പാമ്പ് വിഴുങ്ങി എന്നത് ഒരു പുതുമ ഉള്ള കാര്യമല്ല. എന്നാല്‍ പാമ്പിനെ തവള വിഴുങ്ങി എന്ന് കേട്ടാലോ?, അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇപ്പോള്‍ പാമ്പിനെ വിഴുങ്ങിയിരിക്കുന്ന തവളയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. Weird and Terrifying എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം തവള പാതി വിഴുങ്ങിയ പാമ്പിനെ ആക്രമിക്കാന്‍ പൂച്ച ശ്രമിക്കുന്നതാണ്. 

കാലുകൊണ്ട് പാമ്പിന്റെ പത്തിയില്‍ ചവിട്ടാന്‍ ശ്രമിക്കുകയാണ് പൂച്ച. എന്നാല്‍ ജീവന് വേണ്ടി തവളയുമായി പൊരുതുന്ന പാമ്പ്, പൂച്ചയോട് പ്രത്യാക്രമണം നടത്താന്‍ ശ്രമിക്കുന്നതും വീഡിയോയെ വ്യത്യസ്തമാക്കുന്നു. എവിടെയാണ് ഇത് നടന്നത് എന്ന കാര്യം വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT