തെരുവിന്റെ മുകളിലൂടെ പോകുന്ന കേബിളിലൂടെ ഇഴഞ്ഞുനീങ്ങുന്ന പാമ്പ് 
World

'ആകാശത്തുകൂടി' ഇഴഞ്ഞുനീങ്ങി കൂറ്റന്‍ പാമ്പ്; ഭീതി പരത്തി താഴേക്ക്- വീഡിയോ 

ഒക്ടോബര്‍ 12ന് വൈകുന്നേരം ആറരയോടെയാണ് മാര്‍ക്കറ്റിലെ നിരത്തിനു മുകളിലെ കേബിളില്‍ പാമ്പിനെ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ പറയുകയും വേണ്ട!. ജനക്കൂട്ടത്തിന് നടുവിലേക്ക് കൂറ്റന്‍ പാമ്പ് എത്തിയാലോ?, ജനങ്ങള്‍ പരിഭ്രാന്തരാകാതിരുന്നാലെ അത്ഭുതമുള്ളൂ.അതുതന്നെയാണ് ഫിലിപ്പീന്‍സിലെ ബോഹോളിലുള്ള ടാഗ്ബിലാരന്‍ നഗരത്തിലും സംഭവിച്ചത്. 

ഒക്ടോബര്‍ 12ന് വൈകുന്നേരം ആറരയോടെയാണ് മാര്‍ക്കറ്റിലെ നിരത്തിനു മുകളിലെ കേബിളില്‍ പാമ്പിനെ കണ്ടത്. തിരക്കേറിയ നിരത്തിനു മുകളിലൂടെ പോകുന്ന കേബിളിലൂടെയാണ് കൂറ്റന്‍ പാമ്പ് ഇഴഞ്ഞു നീങ്ങിയത്. പാമ്പിനെ കണ്ടതും പേടിച്ച് ചില ആളുകള്‍ നിലവിളിക്കാന്‍ തുടങ്ങി. മറ്റു ചിലര്‍ അപൂര്‍വ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. കേബിളിലൂടെ ഇഴഞ്ഞു നീങ്ങുന്ന കൂറ്റന്‍ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വൈറല്‍ഹോഗാണ് യൂട്യൂബിലൂടെ ഈ ദൃശ്യം പങ്കുവച്ചത്. 

ഇതിനിടയിലാണ് പാമ്പ് താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കിടയിലേക്ക് വീണത്. ഉടന്‍തന്നെ ചുറ്റുമുണ്ടായിരുന്നവര്‍ അവിടേക്ക് ഓടിച്ചെന്നു. അവിടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് തുറന്നുവിടുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT