നോട്ടുകെട്ടുകൾ കടിച്ചുപിടിച്ച് കൂറ്റൻ പെരുമ്പാമ്പ് നീങ്ങുന്ന ദൃശ്യം 
World

പണം അടിച്ചുമാറ്റി കൂറ്റന്‍ പാമ്പ്; വീടിനുള്ളിലേക്ക് കടന്ന് 'അപ്രത്യക്ഷമായി'-വീഡിയോ 

പാമ്പിന്റെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പിന്റെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ഉണര്‍ത്തുമ്പോള്‍ മറ്റുചിലത് ഭയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ നോട്ടുകെട്ടുകള്‍ കടിച്ചുപിടിച്ച് കൂറ്റന്‍ പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

lindaikejiblogofficial എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ ഓരം ചേര്‍ന്ന് പെരുമ്പാമ്പ് പോകുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.  പാമ്പിന്റെ വായിലുള്ള നോട്ടുകെട്ടുകളാണ് അമ്പരപ്പ് ഉളവാക്കുന്നത്. പാമ്പ് വീടിന്റെ ഉള്ളിലേക്ക് പോകുന്നതും വീടിന്റെ വാതില്‍പ്പടിയില്‍ ഒരാള്‍ ഇരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. 

ചിലര്‍ വീഡിയോയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ ആശ്ചര്യത്തോടെയാണ് കമന്റുകള്‍ ഇടുന്നത്. സിംബാബ്‌വെയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം