ഗോസിയമെ തമാര സിതോള, ട്വിറ്റര്‍ ചിത്രം 
World

'ഒറ്റപ്രസവത്തില്‍ പത്തുകുട്ടികള്‍', പറഞ്ഞത് പച്ചനുണ; സ്ത്രീ മനോരോഗ വാര്‍ഡില്‍

ഒരു സ്ത്രി ഒറ്റപ്രസവത്തില്‍ പത്തുകുട്ടികള്‍ക്ക് ജന്മം നല്‍കി എന്ന വാര്‍ത്ത അമ്പരപ്പോടെയാണ് ലോകം വായിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ഒരു സ്ത്രി ഒറ്റപ്രസവത്തില്‍ പത്തുകുട്ടികള്‍ക്ക് ജന്മം നല്‍കി എന്ന വാര്‍ത്ത അമ്പരപ്പോടെയാണ് ലോകം വായിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ സ്ത്രീയുടെ അവകാശവാദം തെറ്റാണെന്ന് ഔദ്യോഗിക അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനെ സ്ത്രീയെ മനോരോഗികളെ ചികിത്സിക്കുന്ന വാര്‍ഡില്‍ പ്രവേശിപ്പിച്ചതായും നിരീക്ഷണത്തില്‍ കഴിയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയില്‍ ഒറ്റ പ്രസവത്തില്‍ പത്തു കുട്ടികള്‍ക്ക് ജന്മം നല്‍കി 37കാരി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ടു എന്നതായിരുന്ന് ദിവസങ്ങള്‍ക്ക്് മുന്‍പ് പുറത്തുവന്ന വാര്‍ത്ത.37കാരിയായ ഗോസിയമെ തമാര സിതോളാണ് അപൂര്‍വ നേട്ടത്തിന് ഉടമയായതെന്നും 7 ആണ്‍കുട്ടികള്‍ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് അവര്‍ ജന്മം നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്.മൊറോക്കോ സ്വദേശിനിയായ യുവതി ഹാലിമ സിസ്സെ 9 കുട്ടികളെ പ്രസവിച്ചതിനെ തുടര്‍ന്ന്് സൃഷ്ടിച്ച റെക്കോര്‍ഡ് ഗോസിയമെ തിരുത്തിയതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ താമസിക്കുന്ന ഗൗട്ടെംഗ് പ്രവിശ്യയില്‍ ഒരു ആശുപത്രിയില്‍ പോലും അത്തരത്തിലുള്ള അപൂര്‍വ്വ പ്രസവം നടന്നിട്ടില്ലെന്ന് പ്രവിശ്യ സര്‍ക്കാരിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ ഗോസിയമെ ഗര്‍ഭിണി പോലും ആയിരുന്നില്ല. മാനസികാരോഗ്യ നിയമം അനുസരിച്ച് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു. കഥയുടെ പിന്നിലെ കാര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തതെന്നും അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു എന്നും വളരെയധികം വികാരാധീനനും സന്തോഷവാനുമാണ് താനിപ്പോഴെന്നുമാണ് ഗോസിയമെയും ഭര്‍ത്താവ് ടെബോഗോ സോറ്റെറ്റ്സി അന്ന് പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT