സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ്/ ചിത്രം: ട്വിറ്റർ 
World

143 ഉപഗ്രഹങ്ങൾ ഒറ്റ റോക്കറ്റിൽ; പിഎസ്എൽവിയുടെ റെക്കോഡ് തിരുത്തി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്

ഒറ്റ റോക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്‌പേസ് എക്‌സ്

സമകാലിക മലയാളം ഡെസ്ക്

143 ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ്. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് നെറ്റ്‌വർക്കിനായുള്ള 10 ഉപഗ്രഹങ്ങൾ, പ്ലാനറ്റ് ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്കായി 130 ലധികം ഉപഗ്രഹങ്ങൾ, കാലാവസ്ഥ നിരീക്ഷണത്തിനായി ചെറിയ റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്ന ഐസിഇഇയുടെ ഉപഗ്രഹവും ആണ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ചത്. ട്രാൻസ്‌പോർട്ടർ 1 എന്നാണ് ഈ ദൗത്യത്തിന്റെ പേര്.

ഇതോടെ ഒറ്റ റോക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള  സ്‌പേസ് എക്‌സ്. നേരത്തെ 104 ഉപഗ്രഹങ്ങൾ വഹിച്ച ഇന്ത്യൻ റോക്കറ്റായ പിഎസ്എൽവിയായിരുന്നു ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നത്.

സ്മാൾസാറ്റുകൾക്ക് വേഗത്തിലും എളുപ്പത്തിലും വിക്ഷേപണം നൽകാൻ കഴിയുന്നതരത്തിൽ റോക്കറ്റുകൾ നിർമ്മിക്കുമെന്നാണ് പുതിയ റോക്കറ്റ് കമ്പനികളുടെ വാഗ്ദാനം. റോക്കറ്റ് ലാബ്, വിർജിൻ ഓർബിറ്റ് എന്നീ രണ്ട് കമ്പനികൾ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റുകൾ റോക്കറ്റ് ലാബിനേക്കാളും വിർജിൻ ഓർബിറ്റിന്റെ റോക്കറ്റുകളേക്കാളും വളരെ വലുതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT