യുഎസില്‍ മിസ്സൗറി, കെന്റക്കി സംസ്ഥാനങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റ് എക്‌സ്
World

യുഎസില്‍ മിസ്സൗറി, കെന്റക്കി സംസ്ഥാനങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റ്; വീടുകള്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്, വിഡിയോ

വെള്ളിയാഴ്ച രാത്രിയിലെ കൊടുങ്കാറ്റില്‍ 14 പേര്‍ മരിച്ചതായി കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ ശനിയാഴ്ച എക്സില്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മിസ്സൗറി: അമേരിക്കയിലെ മിസ്സൗറി, കെന്റക്കി സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 21 മരണം. ചുഴലിക്കാറ്റില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് മിസ്സൗറിയില്‍ മാത്രം 5000ലധികം വീടുകള്‍ തകര്‍ത്തു.

വെള്ളിയാഴ്ച രാത്രിയിലെ കൊടുങ്കാറ്റില്‍ 14 പേര്‍ മരിച്ചതായി കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ ശനിയാഴ്ച എക്സില്‍ പറഞ്ഞു. മിസ്സൗറില്‍ ഏഴുപേരാണ് മരിച്ചത്. കെട്ടിടങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച വൈകി ലോറല്‍ കൗണ്ടിയില്‍ വീശിയ ഒരു ചുഴലിക്കാറ്റില്‍ നിരവധിപേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായതായി കെന്റക്കി അധികൃതര്‍ പറഞ്ഞു.മിസ്സൗറിയില്‍ 5,000ല്‍ കൂടുതല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി' മേയര്‍ കാര സ്പെന്‍സര്‍ പറഞ്ഞു.

സെന്റ് ലൂയിസിന് ഏകദേശം 209 കിലോമീറ്റര്‍ (130 മൈല്‍) തെക്ക് സ്‌കോട്ട് കൗണ്ടിയില്‍ മറ്റൊരു ചുഴലിക്കാറ്റ് ആഞ്ഞടിച്ചു, രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

സല്‍മാന്‍ റുഷ്ദി വധശ്രമക്കേസ്: പ്രതി ഹാദി മതാറിന് 25 വര്‍ഷം തടവ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT