"Napalm Girl" image- World Press Photo suspends Nick Ut's attribution
നിക്ക് ഊട്ട് നാപാം പെൺകുട്ടിയുടെ ഫോട്ടോയുമായി

വിയറ്റ്‌നാം യുദ്ധ പ്രതീകം; 'നാപാം പെണ്‍കുട്ടി'യുടെ ഫോട്ടോ എടുത്തത് അജ്ഞാതൻ! നിക്ക് ഊട്ടിന്റെ പേര് നീക്കി

ഫോട്ടോഗ്രാഫര്‍ ആരെന്ന് അറിയില്ല എന്നെഴുതിച്ചേര്‍ത്ത് വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍
Published on

ആംസ്റ്റര്‍ഡാം: വിയറ്റ്‌നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോഗ്രാഫില്‍ നിന്നു നിക്ക് ഊട്ടിന്റെ പേര് വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ ഒഴിവാക്കി. പകരം ഫോട്ടോഗ്രാഫര്‍ ആരെന്ന് അറിയില്ല എന്നെഴുതിച്ചേര്‍ത്തു. ചിത്രമെടുത്തത് നിക്ക് ഊട്ട് അല്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുഎസ് വാര്‍ത്താ ഏജന്‍സിയായ എപിയുടെ ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഊട്ടിന് 1973ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ നേടിക്കൊടുത്ത ചിത്രമാണിത്. 1972 ജൂണിലാണ് എപി ചിത്രം പ്രസിദ്ധീകരിച്ചത്.

എന്നാല്‍ എന്‍ബിസി ചാനലിന്റെ ഡ്രൈവറായിരുന്ന ഗുയെന്‍ താന്‍ ഗെയാണ് ഫോട്ടോ പകര്‍ത്തിയതെന്നു ഈ വര്‍ഷം ജനുവരിയില്‍ ഇറങ്ങിയ ദി സ്ട്രിങ്ങര്‍ എന്ന ഡോക്യുമെന്ററി അവകാശപ്പെട്ടു. 20 ഡോളറിനു ഗുയെന്‍ താന്‍ ഗെ എപിയ്ക്കു ഫോട്ടോ വില്‍ക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി.

ഫോട്ടെയെടുത്ത സ്ഥലം, അകലം, അന്നേ ദിവസം ഉപയോഗിച്ച ക്യാമറ എന്നിവ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിക്ക് ഊട്ട് ആകില്ല അതെടുത്തത് എന്നാണ് വേള്‍ഡ് പ്രസ് ഫോട്ടോയുടെ വിലയിരുത്തല്‍. എന്നാല്‍ ഫോട്ടോയെടുത്തത് താന്‍ തന്നെയാണെന്നാണ് നിക്ക് ഊട്ടിന്റെ അവകാശവാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com