സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനറില്‍ ഫയല്‍
World

ബഹിരാകാശത്ത് ബാത്ത്‌റൂം വൃത്തിയാക്കി സുനിത വില്യംസ്, സ്‌പെയ്‌സ് സ്യൂട്ട് പരിപാലിച്ച് ബുച്ച് വില്‍മോര്‍

ബാത്ത് റൂം വൃത്തിയാക്കുന്നതിനെ ബഹിരാകാശത്ത് ആണെങ്കില്‍ ഓര്‍ബിറ്റല്‍ പ്ലംബിങ് എന്നാണ് പറയുക.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് എല്ലാം കാര്യങ്ങളും വ്യത്യസ്തമാണ്. കൗതുകമുള്ള വാര്‍ത്തകളും ബഹിരാകാശത്ത് നിന്ന് എത്താറുണ്ട്. അതുപോലൊരു കൗതുകവുമായി എത്തിയിരിക്കുകയാണ് നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശത്ത് ഓര്‍ബിറ്റല്‍ പ്ലംബിങ് നടത്തിയിരിക്കുകയണ് സുനിത. ബാത്ത് റൂം വൃത്തിയാക്കുന്നതിനെ ബഹിരാകാശത്ത് ആണെങ്കില്‍ ഓര്‍ബിറ്റല്‍ പ്ലംബിങ് എന്നാണ് പറയുക.

സുനിതയ്‌ക്കൊപ്പമുള്ള സഹ യാത്രികന്‍ ബുച്ച് വില്‍മോര്‍ അന്താരാഷ്ട്ര കാര്യങ്ങളിലെ ഫയര്‍ സേഫ്റ്റി കാര്യങ്ങളും സ്‌പേസ് സ്യൂട്ട് പരിപാലനത്തിലുമാണ് മുഴുകിയത്. ബഹിരാകാശത്തില്‍ തീപിടിത്തം ഉണ്ടായാല്‍ സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള ജോലിയാണ് ബുച്ച് വില്‍മോര്‍ ചെയ്തത്.

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വില്‍മോറും ഭൂമിയിലേയ്ക്ക് മടങ്ങാനാകാതെ ജൂണ്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. ജൂണ്‍ ഏഴിന് എത്തി തിരികെ 13 ന് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പേടകത്തിന്റെ സാങ്കേതിക തകരാര്‍ മൂലം മടക്ക യാത്ര വൈകിപ്പിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT