World

മാലദ്വീപില്‍ അവധി ആഘോഷിക്കാനെത്തി, സ്രാവിന്റെ കടിയേറ്റ് യുവതിക്ക് പരിക്ക്, വിഡിയോ വൈറല്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാള്‍സും ആന്റോണിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.

സമകാലിക മലയാളം ഡെസ്ക്

മാലി: അവധി ആഘോഷിക്കാന്‍ മാലദ്വീപിലെത്തിയ യുവതിക്ക് സ്രാവിന്റെ കടിയേറ്റു. ട്രാവല്‍ വ്‌ളോഗറായ ചാള്‍സിനാണ് സ്രാവിന്റെ കടിയേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാള്‍സും ആന്റോണിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.

അവധി ആഘോഷിക്കുന്നതിനുവേണ്ടിയാണ് ഇരുവരും മാലദ്വീപില്‍ എത്തിയത്. വലിയ സ്രാവുകളും ട്യൂണ പോലുള്ള ചെറിയ മത്സ്യങ്ങളുമുള്ള പൂളില്‍ നീന്തുകയായിരുന്നു ചാള്‍സ്. അപ്രതീക്ഷിതമായി ചാള്‍സിന്റെ കയ്യില്‍ സ്രാവ് കടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ചാള്‍സ്് കൈ പിന്‍വലിച്ചു. അതുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. മുറിവില്‍ നിന്ന് ചെറിയ രീതിയില്‍ രക്തം ഒഴുകുന്നതും സ്രാവിന്റെ കടിയേറ്റ ചാള്‍സിനെ ഡോക്ടര്‍ പരിശോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധിപേരാണ് പോസ്റ്റില്‍ കമന്റുമായെത്തിയത്. ചാള്‍സ് അറിഞ്ഞുകൊണ്ട് കൈ സ്രാവിന്റെ വായിലിട്ടതാണ് എന്ന രീതിയില്‍ കമന്റിട്ടവരുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

ഡ്രൈ ഡേയിലും കൈയില്‍ സാധനം കിട്ടും; എഴുപത്തിയഞ്ചുകാരന്‍ എക്സൈസ് പിടിയില്‍

നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി; പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകള്‍ ഇങ്ങനെ

നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വര്‍ധന; നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും

രണ്ടാനച്ഛന്‍ വീടിന് തീവെച്ചു; അനുജത്തിയെ ഓട് പൊളിച്ച് രക്ഷിച്ച് പതിനഞ്ചുകാരന്‍

SCROLL FOR NEXT