സിയാര്‍ യാദ്/എഎന്‍ഐ 
World

ദാരിദ്ര്യത്തെക്കുറിച്ചു വാര്‍ത്ത നല്‍കി; മാധ്യമ പ്രവര്‍ത്തകനെ താലിബാന്‍ സംഘം വളഞ്ഞിട്ടു തല്ലി

അഫ്ഗാനിലെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അക്രമം ഉണ്ടായതെന്ന് ടോളോ ന്യൂസ്

Author : സമകാലിക മലയാളം ഡെസ്ക്

കാബൂള്‍:  അഫ്ഗാനിസ്ഥാനില്‍ ദാരിദ്ര്യത്തെക്കുറിച്ചു വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ താലിബാന്‍ സംഘം വളഞ്ഞിട്ടു മര്‍ദിച്ചു. ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ സിയാര്‍ യാദിന് ആണ് മര്‍ദനമേറ്റത്. രാജ്യത്തെ ദാരിദ്ര്യത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ താലിബാന്‍ പിടികൂടി മര്‍ദിക്കുകയായിരുന്നെന്ന് ടോളോ ന്യൂസ് അറിയിച്ചു.

അഫ്ഗാനിലെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അക്രമം ഉണ്ടായതെന്ന് ടോളോ ന്യൂസ് പറയുന്നു. സിയാര്‍ യാദിനെയും കാമറാമാനെയും താലിബാന്‍ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇവരുടെ ഫോണും മറ്റും സംഘം കൈക്കലാക്കി. കാമറ തകര്‍ത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മര്‍ദനമേറ്റ് യാദ് മരിച്ചതായി വാര്‍ത്തകള്‍ വന്നെങ്കിലും അതു തെറ്റാണെന്ന് അറിയിച്ച് അദ്ദേഹം തന്നെ രംഗത്തുവന്നു. 

നേരത്തെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ധിഖിയെ താലിബാന്‍ വെടിവച്ചുകൊല്ലുകയായിരുന്നു. അഫ്ഗാന്റെ നിയന്ത്രണം പിടിക്കുന്നതിനു മുമ്പായിരുന്നു അത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി

എസ്ഐആർ തെറ്റെങ്കിൽ ആദ്യം രാജിവയ്ക്കേണ്ടത് രാഹുൽ ഗാന്ധി; പികെ കൃഷ്ണദാസ്

അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല; പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു