ചിത്രം: ട്വിറ്റര്‍ 
World

പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ താലിബാന്‍ വിലക്ക്; സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം അനുവദിക്കില്ല

ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഉള്‍പ്പെടെയുള്ളവര്‍ താലിബാന്‍ വിലക്കിനെ അപലപിച്ച് രംഗത്തെത്തി

സമകാലിക മലയാളം ഡെസ്ക്

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍ ഭരണകൂടം. എല്ലാ സര്‍വകലാശാലകളും ഉടന്‍ വിലക്ക് നടപ്പിലാക്കണം എന്ന് താലിബാന്‍ ഭരണകൂടത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഉള്‍പ്പെടെയുള്ളവര്‍ താലിബാന്‍ വിലക്കിനെ അപലപിച്ച് രംഗത്തെത്തി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസം നേടാനുള്ള അവകാശവും ഇല്ലാതാക്കുന്ന നടപടികളാണ് താലിബാന്‍ ഭരണകൂടം തുടരുന്നത്. 

അധ്യാപനം, മെഡിസിന്‍ ഉള്‍പ്പെടെയുള്ളവയിലേക്കായി മൂന്ന് മാസം മുന്‍പ് മാത്രമാണ് സര്‍വകലാശാലകളിലേക്ക് പ്രവേശന പരീക്ഷ നടന്നത്. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ പരീക്ഷ എഴുതി. താലിബാന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ക്ലാസ് റൂം എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നു. 

പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിതാ അധ്യാപകരെ മാത്രമാണ് അനുവദിച്ചിരുന്നത്. ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പുരുഷ അധ്യാപകരും. അഫ്ഗാനില്‍ കൗമാര വിദ്യാര്‍ഥികള്‍ക്ക് സെക്കന്ററി സ്‌കൂള്‍ വിദ്യാഭ്യാസവും വിലക്കുന്നതിനാല്‍ സര്‍വകലാശാല തലത്തിലേക്ക് എത്തുന്ന പെണ്‍കുട്ടികള്‍ കുറവായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT