അര്‍ജന്റീനയില്‍ കാര്യങ്ങള്‍ അത്ര 'പന്തിയല്ല'; ആഘോഷത്തിലും ആശങ്കയായി മഹാമാരി, കോവിഡ് കേസുകളില്‍ 129 ശതമാനം വര്‍ധന

ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ നിന്ന് ലഭിക്കുന്നത് അത്ര സന്തോഷം പകരുന്ന വാര്‍ത്തയല്ല
അര്‍ജന്റീനയിലെ ആഘോഷം/എഎഫ്പി
അര്‍ജന്റീനയിലെ ആഘോഷം/എഎഫ്പി

ബ്യൂണസ് ഐറിസ്: ലോകക്കപ്പ് വിജയത്തിന്റെ ആവേശത്തിലാണ് അര്‍ജന്റീന. നാടെങ്ങും ആഹ്ലാദാരവത്തില്‍. എന്നാല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ നിന്ന് ലഭിക്കുന്നത് അത്ര സന്തോഷം പകരുന്ന വാര്‍ത്തയല്ല. ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് 19 കേസുകള്‍ 129 ശതമാനം വര്‍ധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. 

ഈയാഴ്ച 62,261 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 11ന് അവസാനിച്ച വാരത്തില്‍ ഇത് 27,119 ആയിരുന്നു. 9,829,236 കോവിഡ് കേസുകളാണ് അര്‍ജന്റീനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 180,080പേര്‍ മരിച്ചു. 119,195,142 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com