ഫോട്ടോ: ട്വിറ്റർ 
World

വനിതാ വോളിബോള്‍ താരത്തെ കഴുത്തറുത്ത് കൊന്ന് താലിബാന്‍; ഛേദിച്ച ശിരസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍

അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്


കാബൂൾ: അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊന്നു. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെ താലിബാൻ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്.  ഈ മാസം ആ​ദ്യമാണ് കൊല‌പാതകം നടന്നത്. 

കൊലപാതക വിവരം പുറത്തറിയിക്കരുതെന്ന് ഇവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് മെഹ്ജബിന്റെ ഛേദിച്ച ശിരസ്സിന്റെയും ചോര കട്ടപിടിച്ച കഴുത്തിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

മെഹ്ജബിന്‍ ഹക്കിമിയുടെ സഹതാരങ്ങള്‍ ഒളിവില്‍

അഫ്​ഗാനിലെ വോളിബോൾ ടീം അം​ഗങ്ങളിൽ ഭൂരിഭാ​ഗം പേർക്കും താലിബാൻ അധികാരമേൽക്കുന്നതിന് മുൻപ് രാജ്യം വിടാൻ കഴിഞ്ഞിരുന്നില്ല. രണ്ട് വോളിബോൾ താരങ്ങളാണ് രാജ്യം വിട്ടത്.

ബാക്കിയുള്ളവർ ഒളിവിലാണെന്ന് പരിശീലക പറയുന്നു. വിവിധ ടൂർണമെന്റുകളിലും ടിവി പരിപാടിയിലും പങ്കെടുത്തതാണ് താലിബാനെ പ്രകോപിപ്പിച്ചത്. കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബ്ബിലെ മികച്ച താരമായിരുന്നു മെഹ്ജബിൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി