ചിത്രം: എഎഫ്പി 
World

ഹിജാബ് ധരിക്കുന്നില്ല, സ്ത്രീകള്‍ എന്‍ജിഒകളില്‍ ജോലി ചെയ്യേണ്ട; വിലക്കുമായി താലിബാന്‍

സര്‍വകലാശാലകളില്‍ സ്ത്രീകളെ വിലക്കിയതിന് പിന്നാലെ, എന്‍ജിഒകളില്‍ ജോലിക്ക് പോകുന്നതിനെയും വിലക്കി താലിബാന്‍

Author : സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: സര്‍വകലാശാലകളില്‍ സ്ത്രീകളെ വിലക്കിയതിന് പിന്നാലെ, എന്‍ജിഒകളില്‍ ജോലിക്ക് പോകുന്നതിനെയും വിലക്കി താലിബാന്‍. ദേശീയ, അന്താരാഷ്ട്ര എന്‍ജിഒകളില്‍ ജോലി ചെയ്യുന്നതിനെയാണ് വിലക്കിയിരിക്കുന്നത്. 

ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് ഗൗരവതരമായ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത് എന്ന് താലിബാന്‍ സാമ്പത്തിക മന്ത്രാലയം എന്‍ജിഒകള്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.  

ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇസ്ലാമിക നിയമപ്രകാരമുള്ള ഹിജാബ് ധരിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ത്രീകളെ ജോലിക്ക് പ്രവേശിപ്പിക്കരുതെന്നും ഉത്തരവ് ലംഘിച്ചാല്‍ എന്‍ജിഒകളുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഒരാഴ്ചയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് മേല്‍ രണ്ട് നിയന്ത്രണങ്ങളാണ് താലിബാന്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ, സ്ത്രീകളെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കുന്നത് നിരോധിച്ച് താലിബാന്‍ ഉത്തരവിറക്കിയിരിക്കുന്നു. ഇതിന് പിന്നാലെ, അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വിലക്കുമായി താലിബാന്‍ രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT