ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ചൈനയിൽ വൻ പ്രതിസന്ധി? കോവിഡിൽ നിറഞ്ഞു കവിഞ്ഞ് ആശുപത്രികൾ; പ്രതിദിന കണക്കുകൾ പുറത്തു വിടില്ലെന്ന് ഭരണകൂടം

ഡിസംബർ ഏഴിന് സീറോ-കോവിഡ് നയത്തിന്റെ ഭാ​ഗമായി നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നത്

ബെയ്ജിങ്: കോവിഡ് കേസുകൾ കുതിച്ചുയരുന്ന ചൈനയിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതായി റിപ്പോർട്ടുകൾ. ബെയ്ജിങിലേയും മറ്റ് പ്രധാനപ്പെട്ട ന​ഗരങ്ങളിലേയും ആശുപത്രികളെ രോ​ഗികളുടെ വർധനവ് കാര്യമായി ബാധിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഡിസംബർ ഏഴിന് സീറോ-കോവിഡ് നയത്തിന്റെ ഭാ​ഗമായി നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നത്. പ്രതിദിനം 490,000 മുതൽ 530,000 വരെ ആളുകൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഷാൻ‌ഡോങിലെ ആരോഗ്യ വിദ​​ഗ്ധർ വെള്ളിയാഴ്ച വെളിപ്പെടുത്തിയത്. 

കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് രാജ്യത്തെ ആരോ​ഗ്യ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായാണ് റിപ്പോർട്ടുകൾ. എമർജൻസി യൂണിറ്റിൽ മാത്രം ഒരു ദിവസം 500ന് മുകളിൽ രോ​ഗികൾ എത്തുന്നതായി ബെയ്ജിങ് ആശുപത്രിയിലെ ഉദ്യോ​ഗസ്ഥരിലൊരാൾ വെളിപ്പെടുത്തി. ഇതിൽ 20 ശതമാനം പേരും ​ഗുരുതര രോ​ഗ ലക്ഷണങ്ങൾ ഉള്ളവരാണ്.

അതേസമയം ഈ മാസം ആ​ദ്യ 20 ദിവസത്തിനുള്ളിൽ 25.8 കോടി ജനങ്ങൾ കോവിഡ് ബാധിതരായതായി കഴിഞ്ഞ ദിവസം കണക്കുകൾ പുറത്തു വന്നിരുന്നു. ജനസംഖ്യയുടെ 18 ശതമാനം പേർക്കും രോ​ഗമുള്ളതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇനി കോവി‍ഡ് കേസുകൾ സംബന്ധിച്ച കണക്കുകൾ പുറത്തുവിടില്ലെന്ന് ചൈനീസ് ഭരണകൂടം തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദേശീയ ആരോ​ഗ്യ കമ്മീഷനാണ് (എൻ‌എച്ച്‌സി) ഇക്കാര്യം വ്യക്തമാക്കിയത്. 

ഞായറാഴ്ച മുതൽ ചൈനയുടെ എൻ‌എച്ച്‌സി ദിവസേനയുള്ള കോവിഡ് ഡാറ്റ പുറത്തുവിടില്ലെന്ന് പ്രഖ്യാപിച്ചു. റഫറൻസിനും ​ഗവേഷണത്തിനുമായുള്ള കോവിഡ് വിവരങ്ങൾ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിക്കും. എന്നാൽ ഈ തീരുമാനത്തിന്റെ പിന്നിലെ കാരണങ്ങളോ എത്ര സമയം ഇടവിട്ട് കോവിഡ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്നോ വ്യക്തമാക്കിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com