കോവിഡ് എട്ടാം തരംഗം; ഏറ്റവും കൂടുതല്‍ ബാധിതര്‍ ജപ്പാനില്‍, ഇന്ത്യയില്‍ പുതുതായി 188 കേസുകള്‍

കോവിഡ് 19 ന്റെ പുതിയ തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ജപ്പാനില്‍. 1,73,336 കേസുകളാണ് വെള്ളിയാഴ്ച ജപ്പാനില്‍ സ്ഥിരീകരിച്ചത്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

കോവിഡ് 19 ന്റെ പുതിയ തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ജപ്പാനില്‍. 1,73,336 കേസുകളാണ് വെള്ളിയാഴ്ച ജപ്പാനില്‍ സ്ഥിരീകരിച്ചത്. ബ്രസീലില്‍ 70,415 കേസുകള്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ പുതുതായി 188 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാനില്‍ 15ഉം അഫ്ഗാനിസ്ഥാനില്‍ 11 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ശ്രീലങ്കയില്‍ പുതുതായി അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകത്ത് 75 രാജ്യങ്ങളില്‍ പുതിയ തരംഗം ബാധിച്ചിട്ടുണ്ട്. ആകെ 5,32,142പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 

2019ല്‍ കോവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇതുവരെയുള്ള കണക്ക് അനുസരിച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പോര്‍ക്ക് രോഗം ബാധിച്ചത്. 10,22,03,321 പേര്‍ക്കാണ് കോവിഡ് സ്ഥ്രീരീകരിച്ചത്. 11,15,913പേര്‍ മരിച്ചു. 

കോവിഡ് ബാധിതരുടെ ആകെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാമത്. 4,46,78,008 പേര്‍ക്ക് രോഗം ബാധിച്ചു. 530,691 പേരാണ് മരിച്ചത്. എന്നാല്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മരണനിരക്ക് കുറവായിരുന്നു. 66,10,36,294 കേസുകളാണ് ആകെ ലോകത്ത് സ്ഥിരീകരിച്ചത്.  66,84,312 ആണ് ആകെ മരണസംഖ്യ. 

അതേസമയം, ചൈനയില്‍ ഒറ്റദിവസം 3.7കോടി ജനങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ചൈന ലോകാരോഗ്യ സംഘടനയ്ക്ക് കൃത്യമായ കണക്കുകള്‍ നല്‍കുന്നില്ല. ഡിസംബര്‍ 20 വരെ 24.8 കോടി പേരെയെങ്കിലും കോവിഡ് ബാധിച്ചിരിക്കാമെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജനസംഖ്യയുടെ 18 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്കുകള്‍.

ഡിസംബര്‍ 20ന് 3.7 കോടി ജനങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഈ ദിവസം രോഗം സ്ഥിരീകരിച്ചത് 3,049 പേര്‍ക്ക് മാത്രമാണ് എന്നാണ് ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസവും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സെച്ചുവാന്‍, തലസ്ഥാനമായ ബെയ്ജിങ് എന്നിവിടങ്ങളില്‍ ജനസംഖ്യയുടെ പകുതിയോളം കോവിഡ് ബാധിതരാണ്. ലോക്ഡൗണില്‍ ഇളവു വരുത്തിയതോടെയാണു വ്യാപനം വേഗത്തിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com