Heavy clashes erupt along Pakistan-Afghanistan border 
World

അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വ്യാപിക്കുന്നു, താലിബാന്‍ ആക്രമണത്തില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ശനിയാഴ്ച രാത്രിയോടെ ആയിരുന്നു അതിര്‍ത്തിയിലെ പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: ദക്ഷിണേഷ്യന്‍ മേഖലയില്‍ ആശങ്ക ഉയര്‍ത്തി താലിബാന്‍ - പാകിസ്ഥാന്‍ സംഘര്‍ഷം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളിലായി പാക് വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് താലിബാന്‍ നടത്തിയ തിരിച്ചടിയില്‍ പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് സംഘര്‍ഷം വ്യാപിക്കുന്നത്.

താലിബാന്‍ തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു അതിര്‍ത്തിയിലെ പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തിയത്. തുടര്‍ച്ചയായി വ്യോമാതിര്‍ത്തി ലംഘിച്ച് നടത്തിയ, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ തുടര്‍ന്നാണ് തിരിച്ചടിച്ചത് എന്നാണ് അഫ്ഗാന്‍ അധികൃതരുടെ വിശദീകരണം. തിരിച്ചടിയില്‍ പാക് സൈനികര്‍ കൊല്ലെപ്പെട്ടെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ഇനായത്തുള്ള ഖ്വാരിസ്മി പറയുന്നു. ഹെല്‍മണ്ട്, കാണ്ഡഹാര്‍, സാബുള്‍, പക്തിക, പക്തിയ, ഖോസ്റ്റ്, നന്‍ഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളിലെ പ് നേരെ ആയിരുന്നു ആക്രമണം നടത്തിയത്.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന സ്‌ഫോടനങ്ങളാണ് പാക് - താലിബാന്‍ അതിര്‍ത്തി സംഘര്‍ഷത്തിലേക്ക് നയിച്ചത്. കാബൂളിലെ വ്യോമാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന് താലിബാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഏറ്റെടുത്തിട്ടില്ല. അക്രമണങ്ങളും തിരിച്ചടിയും സജീവമായതോടെ ഇരുകൂട്ടരും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് അറബ് രാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളാണ് ആക്രമണങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടത്.

Taliban Pakistani forces Heavy clashes erupt along Pakistan-Afghanistan border. Escalation comes after Pakistani airstrike in Kabul, with Taliban launching reprisals against military posts


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT