വിഡിയോ സ്ക്രീൻഷോട്ട് 
World

റിപ്പോർട്ടറുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല; മാധ്യമപ്രവർത്തകർക്കുനേരെ സാനിറ്റൈസർ തളിച്ച് തായ് പ്രധാനമന്ത്രി 

മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോ എന്ന ചോദ്യമാണ് പ്രയുത്തിനെ ചൊടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്: ‌ചോദ്യം ഇഷ്ടപ്പെടാത്തതിന് മാധ്യമപ്രവർത്തകർക്കുമേൽ‌ സാനിറ്റൈസർ തളിച്ച് തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒച്ച. രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോ എന്ന ചോദ്യമാണ് പ്രയുത്തിനെ ചൊടിപ്പിച്ചത്. പ്രതിവാര വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.

പുനഃസംഘടന സംബന്ധിച്ച ചോദ്യം കേട്ടയുടൻ സ്വന്തംകാര്യം നോക്കിക്കൊള്ളാനാണ് പ്രധാനമന്ത്രി റിപ്പോർട്ടർമാരോട് പറഞ്ഞത്. പിന്നാലെ സാനിറ്റൈസറെടുത്ത് മുൻനിരയിലിരുന്നവർക്കുമേൽ തളിക്കുകയും ചെയ്തു. 

മുമ്പും അപ്രതീക്ഷിത സംഭവങ്ങളിൽ പെട്ട് വാർത്തയിൽ എത്തിയിട്ടുള്ള ആളാണ് മുൻ സൈനിക കമാൻഡറായ പ്രയുത്. മാധ്യമപ്രവർത്തകന്റെ ചെവിക്കുപിടിച്ചും ക്യാമറ ഓപറേറ്റർമാർക്കുനേരെ പഴത്തൊലിയെറിഞ്ഞും അദ്ദേഹം നേരത്തെ വിവാദത്തിലായിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം