ഹിജ്‌റ വര്‍ഷാരംഭം യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു (hijri ) file
World

ഹിജ്‌റ വര്‍ഷാരംഭം: യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു

സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയുള്ള അവധി ആയിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ഹിജ്‌റ (hijri ) വര്‍ഷാരംഭത്തിന്റെ ഭാഗമായി യുഎഇയില്‍ ഒരു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 27 (വെള്ളിയാഴ്ച ) അവധി ആയിരിക്കുമെന്ന് മാനവവിഭവ ശേഷി വകുപ്പ് അറിയിച്ചു. പൊതു മേഖലയിലും,സ്വകാര്യ മേഖലയിലും അവധി ബാധകമാണ്.

സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചത്.

എഡി 622ല്‍ പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ (കുടിയേറ്റം) നടത്തിയതിന്റെ ഓര്‍മയ്ക്കായാണ് ഹിജ്‌റ വര്‍ഷാരംഭം അഥവാ ഇസ്‌ലാമിക പുതുവത്സരം ആചരിക്കുന്നത്. ഇത് ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിന്റെ തുടക്കമാണ്.

ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ പോലുള്ള പ്രധാനപ്പെട്ട ആഘോഷമായി ഇത് ആചരിക്കാറില്ലെങ്കിലും, ഗൾഫ് രാജ്യങ്ങളിൽ പ്രധാനപ്പെട്ട ദിനമാണിത്. നേരത്തെ മുതൽ യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഇത് പൊതു അവധിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവില്‍ മതില്‍ ഇടിഞ്ഞ് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; രണ്ടുപേരുടെ നില ഗുരുതരം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

Today's Rashi Phalam April 30| സന്താനഭാഗ്യം പ്രതീക്ഷിക്കാം,ജോലിയിൽ ഉയർച്ച നേടും

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT