പ്രതീകാത്മക ചിത്രം 
World

'ഉറങ്ങുകയാണെന്ന് കരുതി...' ; അമ്മയുടെ മൃതദേഹത്തിനരികെ പിഞ്ചുകുട്ടികള്‍ കഴിഞ്ഞത് ദിവസങ്ങളോളം

സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച അമ്മയ്‌ക്കൊപ്പം കഴിഞ്ഞ കുട്ടികളെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ് : അമ്മ ഉറങ്ങുകയാണെന്നു കരുതി അമ്മയുടെ മൃതദേഹത്തിനു സമീപം പെണ്‍മക്കള്‍ ദിവസങ്ങളോളം കഴിഞ്ഞു. അഞ്ചും ഏഴും വയസ്സുള്ള കുട്ടികളാണ് അമ്മ ഉറങ്ങുകയാണെന്നു കരുതി മൃതദേഹത്തിനു സമീപം കഴിഞ്ഞത്. ഫ്രാന്‍സിലാണ് സംഭവം. 

മുപ്പതു വയസ്സിലധികം പ്രായമുള്ള ഐവറി കോസ്റ്റ് സ്വദേശിയായ യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങളോളം കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ല. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച അമ്മയ്‌ക്കൊപ്പം കഴിഞ്ഞ കുട്ടികളെ കണ്ടെത്തിയത്. 

അമ്മ ഉറങ്ങുകയാണെന്ന് കരുതി നിശബ്ദരായി ഇരിക്കുകയായിരുന്നു എന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. യുവതിയുടെത് സ്വാഭാവിക മരണമാണെന്ന്  പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു.ദിവസങ്ങളോളം അമ്മയുടെ മൃതദേഹത്തിനു സമീപം യാഥാര്‍ഥ്യമറിയാതെ കഴിഞ്ഞ കുട്ടികളുടെ മനോനില പരിശോധിക്കുയും അവരെ കൗണ്‍സിലിങ്ങിന് വിധേയരാക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'