ചിത്രം: എ പി 
World

അഫ്ഗാന് പിന്നാലെ ഇറാഖില്‍ നിന്നും അമേരിക്ക പൂര്‍ണമായി പിന്‍മാറുന്നു

ഇറാഖില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ സേന സമ്പൂര്‍ണമായി പിന്‍മാറുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

Author : സമകാലിക മലയാളം ഡെസ്ക്


ഇറാഖില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ സേന സമ്പൂര്‍ണമായി പിന്‍മാറുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ ഇറാഖ് സേനയ്ക്ക് പരിശീലനവും ഉപദേശവും നല്‍കുന്നത് തുടരുമെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായും പിന്‍മാറുന്നതിന് പിന്നാലയാണ് ഇറാഖില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. 

2003ലാണ് ഇറാഖില്‍ സദ്ദാം ഹുസൈന്‍് ഭരണകൂടത്തിന് എതിരെ അമേരിക്ക അധിനിവേശം നടത്തിയത്. നിലവില്‍ അമേരിക്കയുടെ 2,500 സൈനികര്‍ മാത്രമാണുള്ളത്. ഇവര്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കി വരികയാണ്.

വിവിധയിടങ്ങളില്‍ നടന്നുവരുന്ന വിമതരുമായുള്ള പോരാട്ടത്തില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് പങ്കെടുക്കുന്നില്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന ആഗസ്റ്റ് അവസാനത്തോടെ പൂര്‍ണമായി പിന്‍മാറും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

44 കൊല്ലങ്ങൾ... വനിതാ ഹോക്കിയിൽ ചരിത്രമെഴുതി ഇന്ത്യ, സ്വർണം!

കയ്യിൽ തോക്കുമായി മമ്മൂട്ടിയും ധനുഷും; 'ഓം' എത്തുക നവംബറിൽ, റിലീസ് തീയതി പുറത്ത്

'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ'; അല്ലു അർജുൻ ചിത്രത്തിൽ താനില്ലെന്ന് ഐശ്വര്യ ലക്ഷ്മി

'പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ ചെറിയൊരു മാറ്റം കൊണ്ടുവരുന്ന സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; 14 വർഷത്തിന് ശേഷം അത് സാധ്യമായി'

ഇന്ത്യ- പാകിസ്ഥാന്‍ 'ബ്ലോക്ക്ബസ്റ്റര്‍'; ക്രിക്കറ്റ് ഫൈനലില്‍ മഴ കളിച്ചാല്‍?