കോവിഡ് മഹാമാരിയുടെ കാലത്ത് വികസിത രാഷ്ട്രങ്ങള്‍ നിസ്സഹകരണം കാണിച്ചതില്‍ നീരസം പരസ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാപുവ ന്യൂഗിനിയയില്‍ വെച്ച് നടക്കുന്ന ഇന്ത്യ പസഫിക് ഐലന്‍ഡ് കോര്‍പ്പറേഷന്‍ സമ്മിറ്റില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചത്. ' ഇന്ധനം, മരുന്നുകള്‍, ഭക്ഷണം എന്നിവയുടെ വിതരണ ശൃംഖലയിലെ തകര്‍ച്ചയാണ് ഇന്ന് നാം കാണുന്നത്. ഞങ്ങള്‍ വിശ്വസിച്ചവര്‍ ആവശ്യ സമയത്ത് കൂടെനിന്നില്ല'- മോദി പറഞ്ഞു.
വികസ്വര രാജ്യങ്ങളാണ് കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍, പട്ടിണി, ദാരിദ്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു. പ്രയാസകരമായ സമയങ്ങളില്‍ ഞങ്ങളുമായി സൗഹൃദത്തിലുള്ള പസഫിക് ദ്വീപ് രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
പസഫിക് ദ്വീപ് രാഷ്ട്രങ്ങളെ വലിയ രാജ്യങ്ങളായി തന്നെയാണ് താന്‍ കാണുന്നതെന്നും ചെറിയ ദ്വീപുകളായല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജപ്പാനിലെ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തിന് ശേഷം, ഞായറാഴ്ചയാണ് പ്രധാനമന്ത്രി പാപുവ ന്യൂഗിനിയയിലെത്തിയത്. ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. പാപുവ ന്യൂ ഗിനിയയുടെ സിവിലിയന്‍ പുരസ്‌കാരമായ കംപാനിയന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ലോഗോ പുരസ്‌കാരമാണ് മോദിക്ക് സമ്മാനിച്ചത്.
പാപുവ ന്യൂ ഗിനിയ ഗവര്‍ണര്‍ ജനറല്‍ സര്‍ ബോബ് ഡാദേയാണ് മോദിക്ക് പുരസ്‌കാരം സമ്മാനിച്ചത്. പാപുവ ന്യൂ ഗിനിയ താമസക്കാര്‍ അല്ലാത്തവര്‍ക്ക് അപൂര്‍വമായിട്ടാണ് പുരസ്‌കാരം സമ്മാനിച്ചിട്ടുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ മോദിയുടെ കാല്‍തൊട്ട് വന്ദിച്ച് പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി; വീഡിയോ വൈറല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates