Total Lunar Eclipse 
World

ആകാശത്ത് നാളെ വിസ്മയ കാഴ്ച; ബ്ലഡ് മൂണ്‍ അഥവാ ചന്ദ്രഗ്രഹണം എവിടെയൊക്കെ കാണാം?

ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. സെപ്റ്റംബര്‍ 7-8 തീയതികളിലാണ് ചന്ദ്രഗ്രഹണം അല്ലെങ്കില്‍ ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്ന പ്രതിഭാസം ദൃശ്യമാകുക. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ എത്തുകയും ചന്ദ്രോപരിതലത്തില്‍ ഭൂമിയുടെ നിഴല്‍ വീഴ്ത്തുകയും ചെയ്യും. ഇത് ചന്ദ്രന് അതിശയിപ്പിക്കുന്ന കടും ചുവപ്പ്-ഓറഞ്ച് തിളക്കം നല്‍കുന്നതാണ് പ്രതിഭാസം.

ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാം. ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍ വീണ് തുടങ്ങും. രാത്രി 11.41 ഓടെയാകും ചന്ദ്രന്‍ പൂര്‍ണമായും മറയ്ക്കപ്പെടുക. എട്ടാം തീയതി അര്‍ദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോള്‍ ചന്ദ്ര ബിംബംത്തിന് മുകളില്‍ നിന്ന് നിഴല്‍ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂര്‍ണമായി അവസാനിക്കും.

നഗ്‌ന നേത്രങ്ങള്‍കൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നില്‍ക്കുന്നതാണ് ഗ്രഹണ പ്രക്രിയ. ചന്ദ്ര ബിംബം പൂര്‍ണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂര്‍ണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നില്‍ക്കും.

ഇന്ത്യയില്‍ എല്ലായിടത്തും പടിഞ്ഞാറന്‍ ഓസ്ട്രേലിയയും ഉള്‍പ്പെടെ ഏഷ്യയുടെ മിക്ക ഭാഗങ്ങളിലും ഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകും. യൂറോപ്പ്, ആഫ്രിക്ക, കിഴക്കന്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളും ഈ പ്രതിഭാസത്തിന്റെ ഭാഗിക ഘട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.

Total Lunar Eclipse on September 7: Check timings, visibility in India and other details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT