ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ അവസാനിച്ചത് അമേരിക്കയുടെ തീരുവ ഭീഷണിയെ തുടര്‍ന്നെന്ന് അവകാശവാദം ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ പരിഹരിച്ചതായും ട്രംപ് പറഞ്ഞു. യുഎന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
'അധികാരമേറ്റതുമുതല്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചത് വലിയൊരു ബഹുമതിയായി ഞാന്‍ കാണുന്നു, ആ പ്രക്രിയയിലൂടെ അതാത് രാജ്യങ്ങളിലെ നേതാക്കളുമായി സൗഹൃദം സ്ഥാപിക്കാനും എനിക്ക് കഴിഞ്ഞു. അതൊരു വലിയ ബഹുമതി തന്നെയായിരുന്നു. ഇതില്‍ പല യുദ്ധങ്ങളും വര്‍ഷങ്ങളോളം, ചിലത് പതിറ്റാണ്ടുകളോളം നീണ്ടുനിന്നവയായിരുന്നു,' ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 81ാമത് സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.
ട്രംപിന്റെ സമയോചിതമായ ഇടപെടല്‍ കാരണം 3 കോടി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്ന് പാക് പ്രധാനമന്ത്രി നന്ദിക്കത്തില്‍ അറിച്ചതായും ട്രംപ് പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധങ്ങള്‍, വ്യാപാരം, താരിഫുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത്തരം സമാധാന കരാറുകളില്‍ എത്തിയത്. ഈ സമാധാന ശ്രമങ്ങള്‍ക്ക് ശേഷം കരാറിലേര്‍പ്പെട്ട ഭൂരിഭാഗം രാജ്യങ്ങളുടെയും നേതാക്കള്‍ തനിക്ക് നന്ദിക്കത്തുകള്‍ അയച്ചതായും ട്രംപ് വ്യക്തമാക്കി.
റഷ്യയുടെയും യുക്രൈന്റെയും നേതാക്കളുമായി അടുത്തബന്ധമുണ്ട്. ആളുകള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ തന്നെ ആ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates