ട്രംപ്  പിടിഐ
World

'തീരുവ 18 ശതമാനമായി കുറയും'; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായതായി ട്രംപ്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ പിഴ തീരുവ 25 ശതമാനവും യുഎസ് എടുത്തുമാറ്റും.

കരാര്‍ പ്രകാരം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്നും കൂടാതെ 500 ബില്യണ്‍ ഡോളറിന്റെ യുഎസ് ഊര്‍ജ്ജവും സാങ്കേതികവിദ്യയും വാങ്ങുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പൂജ്യം ശതമാനമാകും തീരുവയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എക്‌സില്‍ അറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

'ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ സമ്മതിച്ചതായും അമേരിക്കയില്‍ നിന്നും വെനിസ്വേലയില്‍ നിന്നും കൂടുതല്‍ വാങ്ങുന്നതിനും സമ്മതം അറിയിച്ചു.' ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.

Trump announces India-US trade deal; American tariffs lowered to 18%


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍

മുഖ്യമന്ത്രിക്ക് ഗുരുവായൂരില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; പരാതിയുമായി എംഎസ്എഫ്

കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍; അപകടസമയത്ത് ബഷീര്‍ ധരിച്ച വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു; പത്താം സാക്ഷിയുടെ മൊഴി