വ്‌ളാഡിമിര്‍ പുടിന്‍, ഡോണള്‍ഡ് ട്രംപ്, വ്ലാഡിമിർ സെലൻസ്കി എക്സ്
World

അതിശൈത്യം; യുക്രൈനില്‍ ഒരാഴ്ച വെടിനിര്‍ത്തല്‍, പുടിന്‍ ആവശ്യം സമ്മതിച്ചെന്ന് ട്രംപ്

അതിശൈത്യം കണക്കിലെടുത്ത് കണക്കിലെടുത്താണ് ട്രംപിന്റെ അഭ്യര്‍ത്ഥന

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുക്രൈന്‍ നഗരങ്ങളില്‍ ഒരാഴ്ചത്തേക്ക് ആക്രമണം നടത്തരുതെന്ന തന്റെ ആവശ്യം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നലെ കാബിനറ്റ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പുടിന്‍ തന്റെ അഭ്യര്‍ഥന അംഗീകരിച്ചതെന്ന് ട്രംപ് അറിയിച്ചത്.

അതിശൈത്യം കണക്കിലെടുത്ത് കണക്കിലെടുത്താണ് ട്രംപിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ റഷ്യ ഈ വിഷയത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. കടുത്ത തണുപ്പിനിടെയും യുക്രൈന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്നത് തുടരുകയാണ്.

'മേഖലയിലെ അതിശൈത്യം കണക്കിലെടുത്ത് കീവിലും സമീപനഗരങ്ങളിലും ആക്രമണം നടത്തുന്നത് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന് ഞാന്‍ പുടിനോട് നേരിട്ട് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം അതിന് സമ്മതിച്ചു. പുടിനെ വിളിക്കുന്ന ഫോണ്‍കോള്‍ പാഴാക്കേണ്ടെന്നും അത് നടക്കാന്‍ പോകില്ലെന്നും നിരവധിപേര്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹം അത് ചെയ്തു', യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇത് അപ്രതീക്ഷിതമായ ഒരു വെടിനിര്‍ത്തല്‍ കരാറാണെന്നും ട്രംപ് വിശേഷിപ്പിച്ചു.

റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങള്‍ തുടരുന്നതിനിടെ സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യ വീണ്ടും യുക്രൈനെ ക്ഷണിച്ചിട്ടുണ്ട്. യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ സമാധാന ചര്‍ച്ചയ്ക്കായി മോസ്‌കോയിലേക്ക് ക്ഷണിച്ചതായാണ് റഷ്യ അറിയിച്ചത്.

US President Donald Trump announces Russian President Vladimir Putin has agreed to a one-week ceasefire in Ukraine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

ചുവരില്‍ വരച്ച അതേ സ്വപ്ന വീട്; സ്‌കൂളിന് മുന്നിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി

പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

തരൂരിനെ മാറ്റി നിര്‍ത്തിയാല്‍ തിരിച്ചടിയാകും; രാഹുലിന്റെ വീണ്ടുവിചാരത്തിന് പിന്നില്‍ തെരഞ്ഞെടുപ്പ് തോല്‍വി

പുതിയ ആശയങ്ങൾ പ്രായോഗികമാക്കാൻ സമയം അനുകൂലം

SCROLL FOR NEXT