Donald Trump എപി
World

ഇറാന്‍ ആക്രമണ പദ്ധതിക്ക് അംഗീകാരം നല്‍കി, ആണവ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ ഒരവസരം കൂടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

'ഞാനത് ചെയ്യാം, ചെയ്യാതിരിക്കാം. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല'

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാനുള്ള ( iran israel conflict ) സൈനിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നുവെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ( Donald Trump ). എന്നാല്‍ സൈനിക നടപടിക്ക് അന്തിമ ഉത്തരവ് നല്‍കിയിട്ടില്ല. ആണവപദ്ധതിയില്‍ നിന്നും പിന്മാറാന്‍ അവസാനനിമിഷം ഇറാന് ഒരവസരം കൂടി നല്‍കുകയായിരുന്നുവെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ വ്യക്തമാക്കി.

ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്തും സംഭവിക്കാമെന്ന് ട്രംപ് പ്രതികരിച്ചു. ചൊവ്വാഴ്ച യു എസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇറാനെ ആക്രമിക്കാന്‍ ട്രംപ് അനുമതി നല്‍കിയത്. അടുത്ത ഒരാഴ്ചക്കുള്ളില്‍ വലിയ കാര്യം സംഭവിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക പങ്കുചേരുമോ എന്നതില്‍ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല. 'എനിക്കതൊന്നും പറയാന്‍ കഴിയില്ല. ഞാനത് ചെയ്യാം, ചെയ്യാതിരിക്കാം. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ എനിക്ക് പറയാനാകുന്നത്, ഇറാന്‍ വലിയ പ്രശ്നത്തിലാണ്. അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നു എന്നാണ്.' ട്രംപ് പറഞ്ഞു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതോടെ ടെഹ്‌റാന്റെ ആകാശം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

തണ്ണിമത്തൻ അല്ല, ആന്തരിക അവയവങ്ങൾ പച്ച നിറത്തിലായതിന് കാരണം എലി വിഷം; നാലം​ഗ കുടുംബത്തിന്റെ മരണത്തിൽ ട്വിസ്റ്റ്

'കാണിച്ചത് വിശ്വാസ വഞ്ചന; പിന്നില്‍ നിന്ന് കുത്തി; കോണ്‍ഗ്രസ് പഴയ സ്വഭാവം കാണിച്ചു'; പ്രമേയവുമായി ഡിഎംകെ

Kerala CM Selection Live: 'പടനായകൻ നയിക്കട്ടെ'; സതീശനായി ഫ്ലെക്സും പ്രകടനങ്ങളും

'ജയ് ശ്രീറാം, ടിഎംസി ചോര്‍' മുദ്രാവാക്യം വിളികള്‍; വിമാനയാത്രയ്ക്കിടെ മഹുവ മൊയ്ത്രയ്‌ക്കെതിരെ അതിക്രമം; പരാതി

SCROLL FOR NEXT