Meloni and trump x
World

'കുറച്ചു റിസ്കാണ്, എങ്കിലും നിങ്ങളെ സുന്ദരിയെന്നു വിളിച്ചോട്ടെ'

'നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ? കാരണം നിങ്ങള്‍ സുന്ദരിയാണ്' തനിക്ക് പിന്നിലായി നിന്നിരുന്ന 48കാരിയായ മെലോണിക്ക് നേരെ തിരിഞ്ഞ് ട്രംപ് ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

കയ്റോ: ലോക വേദിയില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണിയെ സുന്ദരിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ച ഈജിപ്തില്‍ നടന്ന ഗാസ അന്താരാഷ്ട്ര ഉച്ചകോടി വേദിയിലാണ് ട്രംപിന്റെ പരാമര്‍ശം.

മെലോണിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്നും അതിനെ നേരിടാന്‍ താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. 'യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഒരു സ്ത്രീയെക്കുറിച്ച് 'സുന്ദരി' എന്ന വാക്ക് ഉപയോഗിച്ചാല്‍, അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്, പക്ഷേ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു' പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു.

'നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ? കാരണം നിങ്ങള്‍ സുന്ദരിയാണ്' തനിക്ക് പിന്നിലായി നിന്നിരുന്ന 48കാരിയായ മെലോണിക്ക് നേരെ തിരിഞ്ഞ് ട്രംപ് ചോദിച്ചു. ചിരിച്ചുകൊണ്ട് മെലോണി അതിന് മറുപടി നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ മെലോണിയുടെ മറുപടി എന്താണെന്ന് മനസിലാകുന്നില്ല.

കുടിയേറ്റം, സാംസ്‌കാരിക വിഷയങ്ങള്‍ എന്നിവയില്‍ മെലോണിയുടെ നിലപാടുകളെ ട്രംപ് പ്രശംസിച്ചു. ഇറ്റലിയില്‍ അവര്‍ക്ക് വലിയ ബഹുമാനമുണ്ട്. അവര്‍ വളരെ നല്ല രാഷ്ട്രീയക്കാരിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തല്‍ക്കരാര്‍ പുതിയ പശ്ചിമേഷ്യയുടെ ഉദയമാണെന്നും ഭീകരതയുടെയും നാശത്തിന്റെയും ശക്തികള്‍ പരാജയപ്പെട്ടെന്നും സമാധാന ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ച ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സ് തുടങ്ങിയ ലോകനേതാക്കള്‍ പങ്കുചേര്‍ന്നു.

'Trump calls Meloni beautiful, using this word in the US will mean the end of political career'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം

SCROLL FOR NEXT