Mojtaba Khamenei x
World

'മുജ്തബ സ്വവര്‍ഗാനുരാഗി'; സിഐഎ വിവരം നല്‍കിയെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി സ്വവര്‍ഗാനുരാഗിയാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സിഐഎ) പങ്കിട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെളിവുകളൊന്നും നല്‍കാതെ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന.

ഇറാനിലെ ഇസ്ലാമിക ശിക്ഷാ നിയമപ്രകാരം സ്വവര്‍ഗാനുരാഗം വധശിക്ഷവരെ ലഭിക്കാവുന്ന വലിയ കുറ്റകൃത്യമാണ്. ഇറാനില്‍ കര്‍ക്കശമായ നിയമങ്ങള്‍ നിലനില്‍ക്കേ പുതിയ നേതാവിന് ഇത് വലിയ തിരിച്ചടിയാകുമെന്നും ട്രംപ് പറഞ്ഞു.

മുജ്തബ ഖമേനിയുടെ പിതാവും മുന്‍ പരമോന്നത നേതാവുമായിരുന്ന അന്തരിച്ച ആയത്തുള്ള അലി ഖമനേയിക്കും മകന്റെ ഈ സ്വഭാവത്തില്‍ ആശങ്കയുണ്ടായിരുന്നതായും ഇതാണ് മുജ്തബയുടെ നേതൃത്വത്തെക്കുറിച്ച് അദ്ദേഹം സംശയിക്കാന്‍ കാരണമായതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

മുന്‍പ് മത്സരിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ സ്വവര്‍ഗാനുരാഗികളുടെ വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തന്റെ പ്രചാരണ പരിപാടികളില്‍ അവര്‍ക്കായി പ്രത്യേക ഗാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മകന്‍ മുജ്തബ ഖമേനി പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

Trump Claims CIA Intelligence Suggests Mojtaba Khamenei Is Gay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: പ്രഖ്യാപനം 12 മണിക്ക് ഡൽ​ഹിയിൽ?

ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കു‌ടിക്കാമോ?

യുപിയിൽ മരണം 89 കടന്നു; തകർത്തെറിഞ്ഞ് കൊടുങ്കാറ്റും മഴയും, ദുരിതാശ്വാസം ഉടൻ എത്തിക്കാൻ യോഗി

'പൈസയുള്ള ഒരാളെ കല്യാണം കഴിച്ച് സെറ്റിലാകാം എന്നത് തെറ്റായ ചിന്താ​ഗതിയാണ്; ഒരുപാട് പ്രശ്നങ്ങളെ ഇല്ലാതാക്കൻ പണത്തിന് പറ്റും'

കുവൈത്തില്‍ മലയാളി വിദ്യാർഥിനി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

SCROLL FOR NEXT