Donald Trump- modi  ഫയൽ
World

'മഹാനായ മനുഷ്യന്‍', മോദിക്ക് വീണ്ടും പ്രശംസ; വ്യാപാര തര്‍ക്കത്തിനിടെ ട്രംപ് ഇന്ത്യയിലേക്ക്

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങലിനെച്ചൊല്ലി ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കും. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വൈറ്റ്ഹൗസില്‍ പറഞ്ഞു. ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ഒപ്പിടല്‍ നീണ്ടുപോകുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രംപ് പ്രശംസിച്ചു. മോദി മഹാനായ മനുഷ്യനാണ്. നല്ല സുഹൃത്താണ്. പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വെയ്റ്റ് ലോസ് മരുന്നുകളുടെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ കരാര്‍ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഡോണള്‍ഡ് ട്രംപ്.

‘‘പ്രധാനമന്ത്രി മോദി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഏതാണ്ട് നിർത്തി. അദ്ദേഹം എന്റെ ഒരു സുഹൃത്താണ്, ഞങ്ങൾ സംസാരിക്കുന്നുണ്ട്. എനിക്ക് അവിടെ പോകണമെന്നുണ്ട്. അദ്ദേഹവും അത് ആഗ്രഹിക്കുന്നു. അത് നമുക്ക് മനസ്സിലാകും, ഞാൻ പോകാം. പ്രധാനമന്ത്രി മോദി ഒരു മികച്ച മനുഷ്യനാണ്, ഞാന്‍ പോകും’’ – ട്രംപ് കൂട്ടിച്ചേർത്തു.

US President Donald Trump is likely to visit India amid strained relations with India over Russian oil purchases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ വിരമിക്കാന്‍ കാത്തിരിക്കുകയാണോ?, എങ്കില്‍ തുറന്നു പറയൂ'; കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

മതം മാറി, പേരു മാറി, 25 വര്‍ഷം ഒളിവു ജീവിതം, ഒരൊറ്റ ഫോണ്‍കോളില്‍ കുടുങ്ങി; ബലാത്സംഗ കേസ് പ്രതി പിടിയില്‍

'എട്ട് മാസത്തോളം ഞാൻ പാതി മീശയുമായി നടന്നു; ആളുകളെ കാണുമ്പോൾ മുഖം പൊത്തി പിടിക്കും'

സമയമുണ്ടല്ലോ, നാളെയാവട്ടെ; സ്വയം ഒഴിവു കഴിവ് പറയാറുണ്ടോ? സൂക്ഷിക്കണം

നടന്മാരോട് ആരും ഭാരമെത്രയാണെന്ന് ചോദിക്കില്ലല്ലോ, എന്തിന് നടിയോട് മാത്രം ചോദിക്കുന്നു?; പിന്തുണച്ച് സുപ്രിയയും ചിന്മയിയും

SCROLL FOR NEXT