Obama's Arrest : AI Video 
World

ഒബാമയെ 'അറസ്റ്റ്' ചെയ്ത് എഫ്ബിഐ, ചിരിച്ചുകൊണ്ട് നോക്കിയിരുന്ന് പ്രസിഡന്റ്; എഐ നിര്‍മ്മിത വീഡിയോ പുറത്തുവിട്ട് ട്രംപ്

'ആരും നിയമത്തിന് അതീതരല്ല' എന്ന തലക്കെട്ടോടെയാണ് വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ( എഫ്ബിഐ) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നതായി എഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിച്ച വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ആരും നിയമത്തിന് അതീതരല്ല' എന്ന തലക്കെട്ടോടെയാണ് വീഡിയോ. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ എഐ വീഡിയോ പോസ്റ്റ് ചെയ്തത്.

ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, 'പ്രത്യേകിച്ച് പ്രസിഡന്റ് നിയമത്തിന് മുകളിലാണ്' എന്ന് ഒബാമ പറയുന്നതോടെയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് നിരവധി യുഎസ് രാഷ്ട്രീയക്കാര്‍ 'ആരും നിയമത്തിന് മുകളിലല്ല' എന്ന് പറയുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് എഐ നിര്‍മ്മിത വീഡിയോയില്‍, മുമ്പ് പ്രസിഡൻറായിരുന്ന ഓഫീസില്‍ വെച്ച് ഒബാമയെ എഫ്ബിഐ ഊദ്യോഗസ്ഥര്‍ കൈ വിലങ്ങ് അണിയിച്ചു കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഒബാമയെ 'അറസ്റ്റ്' ചെയ്യുമ്പോള്‍ സമീപത്തുണ്ടായിരുന്ന ട്രംപ് പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. ജയിലിനുള്ളില്‍ ഒബാമ, ജയിലിലെ ഓറഞ്ച് വസ്ത്രം ധരിച്ചുകൊണ്ടു നില്‍ക്കുന്നത് കാണിച്ചുകൊണ്ടാണ് കൃത്രിമ വീഡിയോ അവസാനിക്കുന്നത്. വീഡിയോ വ്യാജമാണെന്ന അറിയിപ്പൊന്നും ട്രംപ് നല്‍കിയിട്ടില്ല. ഈ നടപടിയെ ട്രംപിന്റെ വിമര്‍ശകര്‍ അപലപിച്ചു. വളരെ നിരുത്തരവാദിയായ വ്യക്തിയെന്ന് അവര്‍ ട്രംപിനെ വിശേഷിപ്പിച്ചു.

Donald Trump shared an AI video of former President Barack Obama being arrested by FBI officials on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT