US Firing Accuse A N I
World

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്ത്, കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവിട്ട് ട്രംപ് ( വിഡിയോ )

കാലിഫോര്‍ണിയക്കാരനായ 31 വയസ്സുള്ള കോള്‍ തോമസ് അലന്‍ ആണ് അക്രമിയെന്ന് യുഎസ് അധികൃതര്‍ സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വെടിവെപ്പ് നടത്തിയ അക്രമിയുടെ ദൃശ്യം വൈറ്റ് ഹൗസ് പുറത്തു വിട്ടു. സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തു വിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയക്കാരനായ 31 വയസ്സുള്ള കോള്‍ തോമസ് അലന്‍ ആണ് അക്രമിയെന്ന് യുഎസ് അധികൃതര്‍ സ്ഥിരീകരിച്ചു.

ഇയാളെ യുഎസ് സീക്രട്ട് സര്‍വീസ് കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്നു കൊണ്ടിരുന്ന വൈറ്റ്ഹൗസ് മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ആക്രമണ ശ്രമം. ട്രംപിനെയും മറ്റു ഉന്നതരേയും ഉടന്‍ തന്നെ സുരക്ഷിതമായി മാറ്റുകയായിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നിരവധി മുതിര്‍ന്ന യു എസ് നേതാക്കളും പങ്കെടുത്ത ചടങ്ങിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്.

വെടിയുതിർത്തതായി സംശയിക്കുന്ന തോക്കുധാരി ശനിയാഴ്ച രാത്രി പരിപാടി നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അത്താഴ വിരുന്ന നടന്ന മുറിയുടെ 50 യാർഡ് അകലത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് ട്രംപ് അറിയിച്ചു. അക്രമിയെ പിടികൂടുന്നതിനിടെ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെന്നും എന്നാൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് രക്ഷയായെന്നും ട്രംപ് പറഞ്ഞു. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Donald Trump releases security breach footage, shooter's photos after White House Correspondents' Dinner chaos

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംആര്‍ അജിത് കുമാറിന് തിരിച്ചടി, സസ്‌പെന്‍ഷന് സ്റ്റേ ഇല്ല; ഡിജിപി ആകാന്‍ യോഗ്യനല്ലെന്ന് സര്‍ക്കാര്‍

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 1,110 ഒഴിവുകൾ; പ്രവൃത്തിപരിചയം വേണ്ട!

സീചെം ട്രോഫി: തുടർച്ചയായ അഞ്ചാം വിജയവുമായി കേരളം ഫൈനലിൽ

ഒരു കോടിയുടെ ലഹരി ഇടപാട്?, ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാരെ കണ്ടെത്തും; അധ്യാപിക നീഷ്മയെയും പിരിച്ചു വിട്ടു

'എല്ലാവർക്കും ഒരു പാട്ണർ വേണം; കല്യാണം പൂർണമായും വ്യക്തിപരമായ ചോയ്സ് ആണ്'