എവിയാൻ-ലെ-ബെയ്ൻസ്: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുടെ നേതാവായി മോദി തുടരുന്ന കാലത്തോളം അമേരിക്കയുടെ ശക്തമായ പിന്തുണ ഉണ്ടാകും. ഇന്ത്യയ്ക്ക് നേരെ ഏതെങ്കിലും ആക്രമണം ഉണ്ടായാൽ സഹായിക്കാൻ അമേരിക്ക മുന്നിലുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
"ഇന്ത്യയുമായുള്ള ബന്ധം മികച്ചതാണ്. ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ ഞങ്ങൾ അവിടെയുണ്ടാകും. ഔപചാരിക പ്രതിരോധ കരാർ ഇല്ലെങ്കിലും മോദി നേതാവായിരിക്കെ ഇന്ത്യയ്ക്ക് നേരെ ആക്രമണമുണ്ടായാൽ അമേരിക്ക സഹായിക്കും. ആരെങ്കിലും മോദിയെ ആക്രമിച്ചാൽ ഞങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടാകും' ട്രംപ് പറഞ്ഞു.
താൻ ഇന്ത്യയുടെ വലിയ സുഹൃത്താണെന്നും വൈറ്റ് ഹൗസിൽ ഉള്ളകാലത്തോളം ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
16 മാസങ്ങൾക്ക് ശേഷമാണ് മോദിയും ട്രംപും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. വ്യാപാര കരാർ, പശ്ചിമേഷ്യയിലെ സാഹചര്യം, ഹോർമുസ് കടലിടുക്കിലെ സുരക്ഷ, ഊർജ സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്നും അടുത്ത ആഴ്ചകളിൽ ചർച്ചകൾ പൂർത്തിയാകുമെന്നുമാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates