

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) പാലക്കാട് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് കോച്ച് (പാർട്ട് ടൈം), ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഫുൾ ടൈം), ജിം ഇൻസ്ട്രക്ടർ/വെയ്റ്റ് ലിഫ്റ്റിംഗ് കോച്ച് (പാർട്ട് ടൈം) എന്നീ തസ്തികകളിലാണ് നിയമനം. ബന്ധപ്പെട്ട യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12.
കായിക ഇനങ്ങൾ: അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ടേബിൾ ടെന്നീസ്, വോളിബോൾ
യോഗ്യത: പ്ലസ് ടു/ബി.പി.എഡ്/സ്പോർട്സ് കോച്ചിംഗ് ഡിപ്ലോമ (തസ്തികാനുസരിച്ച്), ബന്ധപ്പെട്ട കായിക ഇനത്തിൽ സംസ്ഥാന/ദേശീയ/അന്തർദേശീയ തലത്തിലുള്ള പങ്കാളിത്തവും പരിശീലന പരിചയവും.
പ്രായപരിധി: 21–45 വയസ്സ്
ശമ്പളം: പ്രതിമാസം 17,500 – 20,500 രൂപ വരെ
കരാർ കാലാവധി: 10 മാസം
യോഗ്യത: കുറഞ്ഞത് 55% മാർക്കോടെ എം.പി.എഡ് അല്ലെങ്കിൽ ബി.പി.എഡ്, ബന്ധപ്പെട്ട പ്രവൃത്തിപരിചയം.
പ്രായപരിധി: പരമാവധി 40 വയസ്സ്
ശമ്പളം: പ്രതിമാസം 40,000 രൂപ
കരാർ കാലാവധി: 12 മാസം
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ബി.പി.എഡ്, ബോഡി ബിൽഡിംഗ്/വെയ്റ്റ് ലിഫ്റ്റിംഗ് മേഖലയിൽ ദേശീയ/അന്തർദേശീയ പങ്കാളിത്തവും കുറഞ്ഞത് രണ്ട് വർഷത്തെ പരിശീലന പരിചയവും.
പ്രായപരിധി: 21–45 വയസ്സ്
ശമ്പളം: പ്രതിമാസം 17,500 – 20,500 രൂപ വരെ
കരാർ കാലാവധി: 10 മാസം
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates