Donald Trump  എപി
World

ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

എതിര്‍പ്പു തുടര്‍ന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ താരിഫുകള്‍ 25 ശതമാനം ആയി വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍ : ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാനുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവയാണ് ചുമത്തിയത്. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ തീരുവ നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഡെന്മാര്‍ക്ക്, ജര്‍മനി, ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം ( ബ്രിട്ടന്‍), നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുറത്തുവിട്ടത്.

ഗ്രീന്‍ലന്‍ഡ് സ്വന്തമാകുന്നതുവരെ താരിഫ് നിലനില്‍ക്കും. എതിര്‍പ്പു തുടര്‍ന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ താരിഫുകള്‍ 25 ശതമാനം ആയി വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്. റഷ്യയും ചൈനയും ദ്വീപിനെ കയ്യടക്കുമോ എന്നും ട്രംപ് ഭയപ്പെടുന്നുണ്ട്.

US President Donald Trump threatens to impose additional tariffs on countries that oppose US move to acquire Greenland

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം'; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

കണ്ണൂരിന്റെ കുതിപ്പ് തുടരുന്നു; വിജയികളെ അറിയാൻ മണിക്കൂറുകൾ ബാക്കി

23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്; 4 ട്രെയിനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും

തുടരെ നാലാം വട്ടവും സമനിലയില്‍ കുരുങ്ങി ലിവര്‍പൂള്‍; ആഴ്‌സണലിന് ഗോളില്ലാ പൂട്ട്

'യേശുദാസ് ഇതുവരെ സമീപിച്ചിട്ടില്ല', അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തില്‍ തീരുമാനം സര്‍ക്കാരിന്റേത്; ഗുരുവായൂര്‍ തന്ത്രി

SCROLL FOR NEXT