കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്ന് മുഹമ്മദ് എനെസ് യെനിനാറിനെ രക്ഷിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌ 
World

ഒന്‍പത് ദിവസത്തിന് ശേഷവും 'മരണത്തിന് തൊടാന്‍ സാധിച്ചില്ല', തുര്‍ക്കിയില്‍ മൂന്ന് പേർക്ക് കൂടി അത്ഭുത രക്ഷപ്പെടൽ- വീഡിയോ

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയില്‍ നിന്ന് വീണ്ടും ആശ്വാസ വാര്‍ത്ത

സമകാലിക മലയാളം ഡെസ്ക്

ഇസ്താംബുള്‍: ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയില്‍ നിന്ന് വീണ്ടും ആശ്വാസ വാര്‍ത്ത. ഭൂകമ്പം നടന്ന് ഒന്‍പത് ദിവസം കഴിഞ്ഞും രക്ഷാപ്രവര്‍ത്തകര്‍ക്ക് വീണ്ടും ഊര്‍ജ്ജസ്വലതയോടെ ജോലി ചെയ്യാന്‍ കരുത്തുപകര്‍ന്ന് തകര്‍ന്ന കെട്ടിടത്തിന്റെ അടിയില്‍ നിന്ന് മൂന്ന് പേരെ കൂടി രക്ഷിച്ചു. രണ്ടു സഹോദരങ്ങള്‍ അടക്കമുള്ളവരെയാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്.

17 ഉം 18 ഉം വയസ് മാത്രം പ്രായമുള്ള രണ്ടുപേരെ അടക്കമാണ് രക്ഷിച്ചത്. ദുരന്തത്തിന് 198 മണിക്കൂറിന് ശേഷം കഹ്‌റമന്‍മാരസില്‍ നിന്ന് മുഹമ്മദ് എനെസ് യെനിനാര്‍, ബാക്കി യെനിനാര്‍ എന്നിവരെയാണ് രക്ഷിച്ചത്. ഇതില്‍ മുഹമ്മദ് എനെസ് യെനിനാറിന് 17 വയസ് മാത്രമാണ് പ്രായം. 18കാരനായ മുഹമ്മദ് കഫെര്‍ സെറ്റിന്‍ ആണ് രക്ഷപ്പെട്ട മൂന്നാമത്തെയാള്‍. കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്നാണ്  കൗമാരക്കാരനെ പുറത്തെടുത്തത്.

കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ആയിരക്കണക്കിന് പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ദുരന്തത്തില്‍ 31000ലധികം പേരാണ് മരിച്ചത്. 80,000ല്‍പ്പരം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT