Israel Iran war A P
World

ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു, ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

തുര്‍ക്കിയിലെ ഇന്‍സിര്‍ലിക് വ്യോമതാവളത്തില്‍ അപായ സൈറണുകള്‍ മുഴങ്ങി

സമകാലിക മലയാളം ഡെസ്ക്

മസ്‌കത്ത്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒമാനിലെ സോഹാറില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പ്രവാസി തൊഴിലാളികളാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായി ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

ഒമാനിലെ സോഹാര്‍ പ്രവിശ്യയിലെ അല്‍ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. സോഹാര്‍ പ്രവിശ്യയില്‍ മറ്റൊരു ഡ്രോണ്‍ വെടിവെച്ചിട്ടുവെന്ന് സോഹാര്‍ ഗവര്‍ണറേറ്റ് വ്യക്തമാക്കി. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ നഗരമായ അദാനയ്ക്ക് സമീപമുള്ള ഇന്‍സിര്‍ലിക് വ്യോമതാവളത്തില്‍ സൈറണുകള്‍ മുഴങ്ങി. യുഎസ് സൈനികരെ വിന്യസിച്ചിട്ടുള്ള പ്രധാന നാറ്റോ കേന്ദ്രമാണ് ഇന്‍സിര്‍ലിക് വ്യോമതാവളം. തുര്‍ക്കിയിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നാറ്റോ വ്യോമ പ്രതിരോധ സേന തടഞ്ഞു.

ഇറാനിലെ ടെഹ്റാന് സമീപ നഗരമായ കരാജില്‍ ഒന്നിലേറെ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ നിരവധി പ്രദേശങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി തസ്നിം വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രയേല്‍ ശക്തമാക്കിയിരിക്കുകയാണ്.

Two expatriate workers were killed after debris from a downed drone fell in an industrial area in the Sohar province of Oman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; 'ആചാരങ്ങള്‍ സംരക്ഷിക്കണം', നിലപാട് സുപ്രീംകോടതിയെ അറിയിക്കും

'66-ാം വയസില്‍ ഗര്‍ഭിണി?'; 'റിയല്‍ ലൈഫ് ബദായ് ഹോ' വാര്‍ത്തകളോട് പ്രതികരിച്ച് നീന ഗുപ്ത

'കാശിന് ആവശ്യം വരുമ്പോൾ ഭാര്യയോട് ചോദിക്കും; ഒരു നിർമാതാവാകാൻ എന്നെ പ്രാപ്തനാക്കിയത് അതാണ്'

ഐപിഎൽ തൊട്ടടുത്ത്; ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺ നെറ്റ്‌വർക്ക് ഹൈക്കോടതിയിൽ

'ആ പ്രിവിലേജ് എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ'; 'ലാലേട്ടാ' എന്ന വിളിക്ക് പിന്നിലെ കാരണം പറഞ്ഞ് മോഹൻലാൽ

SCROLL FOR NEXT