'പാമ്പിന്റെ' വാലില്‍ പിടിച്ചു വലിക്കുന്ന കുട്ടി 
World

കൂറ്റന്‍ പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ച് രണ്ടു വയസുള്ള കുട്ടി; നിര്‍ബന്ധിപ്പിച്ച് പിതാവ്, സംഭവം ഇങ്ങനെ- വീഡിയോ 

കൂറ്റന്‍ പാമ്പിനെ കളിപ്പാട്ടം എന്ന പോലെ ഒരു ഭയവുമില്ലാതെ കൈകാര്യം ചെയ്യുന്ന രണ്ടുവയസുകാരന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ കണ്ടാല്‍ പറയുകയും വേണ്ട. ഇപ്പോള്‍ കൂറ്റന്‍ പാമ്പിനെ കളിപ്പാട്ടം എന്ന പോലെ ഒരു ഭയവുമില്ലാതെ കൈകാര്യം ചെയ്യുന്ന രണ്ടുവയസുകാരന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

എന്നാല്‍ ഇത് യഥാര്‍ത്ഥ പാമ്പല്ല. റബര്‍ കൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടമാണ്. മുതലകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച മാറ്റ് റൈറ്റാണ് മകനെ റബര്‍ പാമ്പ് ഉപയോഗിച്ച് കളിപ്പിച്ചത്. കൂറ്റന്‍ പാമ്പുകളെ പിടികൂടുന്നതില്‍ ചെറുപ്പത്തില്‍ തന്നെ കുട്ടിയെ അഭ്യസിപ്പിക്കുന്നതിന് വേണ്ടിയാണ് റബര്‍ പാമ്പിനെ കൊണ്ടുവന്നത്. 

എന്നാല്‍ ഇതൊന്നും അറിയാതെ, ഒരു ഭയവുമില്ലാതെ കുട്ടി പാമ്പിന്റെ വാലില്‍ പിടിക്കുന്നതും പാമ്പിന്റെ അടുത്തു നില്‍ക്കുന്നതുമാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. ഒറ്റ നോട്ടത്തില്‍ ഇത് റബര്‍ പാമ്പാണ് എന്ന് തോന്നില്ല. രണ്ടു മീറ്റര്‍ നീളമുള്ളതാണ് റബര്‍ പാമ്പ്. സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് വേണ്ടിയാണ് മാറ്റ് റൈറ്റ് വീഡിയോ പങ്കുവെച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT