ലുവോ ലിലി / ചിത്രം ഇന്‍സ്റ്റഗ്രാം 
World

'മകള്‍ ദൈവത്തിന്റെ ദാനം'; അഞ്ച് മാസം പ്രായമായ കുഞ്ഞിനൊപ്പം കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

35കാരിയായ പ്രമുഖ ബിസിനസ് സംരംഭക അഞ്ചുമാസമുള്ള കുഞ്ഞുമായി അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഹോങ്കോങ്:  35കാരിയായ പ്രമുഖ ബിസിനസ് സംരംഭക ലുവോ ലിലി  അഞ്ചുമാസമുള്ള കുഞ്ഞുമായി അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.  പ്രസവത്തെ തുടര്‍ന്നുണ്ടായ വിഷാദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

ഹിലരി ക്ലിന്റന്‍, പ്രശസ്ത ഗായിക റിറ്റ ഓറ എന്നിവരടക്കമുള്ളവരുമായി അടുപ്പമുള്ള ലുവോയെയും കുഞ്ഞിനെയും ബുധനാഴ്ചയാണ് അപ്പാര്‍ട്ട്‌മെന്റിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  28ാം വയസ്സില്‍ ആദ്യത്തെ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍നിന്നും പിന്തുണ ലഭിച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന ലുവോ ലിലോ, അടുത്തിടെയാണ് സിംഗിള്‍ മദറെന്ന കാര്യം തുറന്നു പറഞ്ഞത്. മകള്‍ ജനിച്ചതിന്റെ 100ാം ദിനത്തില്‍ മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റില്‍, ദൈവത്തിന്റെ ദാനമെന്നു കുറിച്ചിരുന്നു. ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് സംരംഭകയായ അമ്മയുടെ ഏക മകളാണ് ലുവോ. പിതാവ് ഡോക്ടറാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

ബ്രേക്കിങ് ബാഡ് താരം ആര്‍ ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്‍

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും