ഫ്ലൈദുബൈ വിമാനം ലാൻഡ് ചെയ്തപ്പോൾ  എപി
World

ഫ്‌ലൈദുബൈ വിമാനത്തിലുണ്ടായത് ഭീകരാക്രമണമെന്ന് യുഎഇ; 'സ്മിത് മച്ചാര്‍ ധീരതയുടെ മുഖം'

സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ യുഎഇ അറ്റോര്‍ണി ജനറല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ഇസ്രയേലിലേക്ക് പോയ ഫ്‌ലൈദുബൈ വിമാനത്തിലുണ്ടായത് ഭീകരാക്രമണമാണെന്ന് യുഎഇ. സഹപൈലറ്റിന്റെ കുത്തേറ്റിട്ടും വലിയൊരു വിമാനദുരന്തത്തില്‍ നിന്നും രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ്, യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷാണ് വിമാനത്തില്‍ നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചത്.

‘അപകടകരമായ ഭീകര പ്രവൃത്തി’ എന്നാണ് അദ്ദേഹം ആക്രമണത്തെ വിശേഷിപ്പിച്ചത്. ഫ്ലൈദുബൈയിലെ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാർ അഭിനന്ദനങ്ങള്‍ അർഹിക്കുന്നു. ഭീകരാക്രമണത്തിന് മുന്നില്‍ സ്മിത് മച്ചാര്‍ ധീരതയുടെ മുഖമായെന്നും അദ്ദേഹം പ്രശംസിച്ചു.

ആകാശമധ്യേയുണ്ടായ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ സ്വീകരിച്ച നടപടികള്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചെന്നും സന്ദേശത്തില്‍ പറയുന്നു. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ യുഎഇ അറ്റോര്‍ണി ജനറല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൗദി അധികൃതരും സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ സാഹചര്യവും ഉദ്ദേശവും അടക്കം പരിശോധിക്കുന്നുണ്ട്.

ഭീകരപ്രവര്‍ത്തനവുമായുള്ള ബന്ധം, മുന്‍കൂട്ടിയുള്ള ആസൂത്രണമോ നിര്‍ദേശമോ ഉണ്ടായിട്ടുണ്ടോ എന്നിവയടക്കം സംഭവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച ഇസ്രേയേലിലേക്ക് പോയ ഫ്‌ലൈദുബൈ വിമാനത്തിന്റെ കോക്പിറ്റില്‍ വെച്ചാണ് ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് ആക്രമിച്ചത്. തുടര്‍ന്ന് ദുബൈ-ടെല്‍ അവീവ് റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന വിമാനം സൗദി അറേബ്യയിലേക്ക് വഴിതിരിച്ചുവിടുകയും തബൂക്കില്‍ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.

ദുബൈയിൽ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈദുബൈ വിമാനത്തിനുള്ളില്‍ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ക്യാപ്റ്റന്‍ സ്മിത്തിന്റെ സമചിത്തതയെയും സമയോചിതമായ ഇടപെടലിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യം മുഴുവന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അക്രമത്തിനിരയായ ഭീതിജനകമായ നിമിഷങ്ങളില്‍ താന്‍ ഹനുമാന്‍ ചാലിസ ജപിക്കുകയായിരുന്നുവെന്ന് സ്മിത് മച്ചാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. 

UAE official has described the mid-air incident involving flydubai flight FZ1073 as a 'terrorist act'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

'ഇഷാൻ കിഷൻ ക്യാപ്റ്റനോ'! അഭിഷേക് ശർമ സൺറൈസേഴുസുമായി ഉടക്കിൽ?

'സ്വർണം' വാരിയെടുത്ത് ഇന്ത്യ! ജന്തർ മന്തറിൽ വൻ പ്രതിഷേധം, മുൻ മന്ത്രിയെ ചോദ്യം ചെയ്തു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'പ്രിയപ്പെട്ട മക്കളെ.... നിങ്ങളുടെ പിന്തുണ വിലപ്പെട്ട അംഗീകാരമായി കേരള പൊലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു'

ഫൈനലിന് 'നഖ്‌‍വി' വരില്ല, ഇന്ത്യയ്ക്ക് മെഡൽ 'കിട്ടും'!